കൊച്ചിയില്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സമരം ചെയ്യുന്നവര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലി.ലാത്തിച്ചാര്‍ജ്

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് പൊലീസ് ലാത്തിചാര്‍ജ്. ഓഫിസിനു താഴെ നിന്നു മുദ്രാവാക്യം വിളിച്ചിരുന്ന സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഓഫിസിനുള്ളിലെ ജീവനക്കാര്‍ക്കുനേരെ ചെരിപ്പെറിഞ്ഞതോടെയാണു പൊലീസ് ലാത്തി വീശിയത്.കണ്‍സ്യൂമര്‍ഫെഡ് കോമ്പൗണ്ടിനുളളില്‍ സമരം ചെയ്യുന്ന ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളികളും പുറത്ത് സമരം ചെയ്യുന്ന സ്ഥിരം തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അതിനിടെ മൂന്നാംനിലയിലുള്ള വനിതാജീവനക്കാരുടെ നേര്‍ക്ക്് കുപ്പിയും ചെരിപ്പും വലിച്ചെറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. ലാത്തിചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ജീവനക്കാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെ മീഡിയാ വണ്‍ ക്യമറാമാന്‍ സിജോയ്ക്കു പരുക്കേറ്റു. ശമ്പളപരിഷ്കരണം, ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് ഐഎന്‍ടിയുസി, സിഐടിയു പ്രവര്‍ത്തകരാണു പ്രതിഷേധിക്കുന്നത്.

രാവിലെ പ്രസിഡന്റ് ജോയ് തോമസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ ഐഎന്‍ടിയുസി, സിഐടിയു യൂണിയന്‍ പ്രവര്‍ത്തകര്‍ ഹെഡ് ഓഫിസ് ജീവനക്കാരെ അകത്തു കടത്താതെ ഗേറ്റ് പൂട്ടി. തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു മാറ്റിയശേഷം നടക്കുന്ന ആദ്യ ഭരണസമിതി യോഗമാണ് ഇന്നത്തേത്ത്. ക്രമക്കേട് അന്വേഷിക്കാന്‍ കഴിഞ്ഞ ഭരണ സമിതി നിയോഗിച്ച സതീശന്‍ പാച്ചേനി കമ്മിറ്റി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു അദ്ദേഹത്തെ യോഗഹാളില്‍ എത്തിച്ചു. യോഗത്തിനെത്തിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഓഫിസിലേക്കു കടത്തിവിട്ടില്ല.
ടോമിന്‍ ജെ. തച്ചങ്കരിയെ എതിര്‍ക്കുന്നവരായിരുന്നു പാച്ചേനിയെ തടഞ്ഞത്. അതിനുശേഷം തച്ചങ്കരിയെ അനുകൂലിക്കുന്നവര്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തേക്ക് ചൂലുമേന്തി പ്രകടനം നടത്തിയിരുന്നു. അതേസമയം, കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ചെയര്‍മാന്‍ ജോയ് തോമസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top