കൺസ്യൂമർഫെഡിന്റെ മദ്യശാലകൾ നവീകരിക്കുന്നു; കൺസ്യൂമർഫെഡിൽ മദ്യം വാങ്ങാനെത്തുന്നവർ ഇനി ക്യൂ നിന്ന് വിയർക്കേണ്ട; ഡ്യൂട്ടിപെയ്ഡ് ഷോപ്പ് മാതൃകയിൽ വിദേശ നിർമ്മിത മദ്യം വിതരണം ചെയ്യാനും തീരുമാനം

കൊച്ചി: വരുന്ന ആറുമാസത്തിനകം സംസ്ഥാനത്തെ എല്ലാ മധ്യവിൽപ്പന കേന്ദ്രങ്ങളും ശീതീകരിക്കാനാണ് കൺസ്യൂമർഫെഡിന്റെ തീരുമാനം.കൺസ്യൂമർഫഡിന്റെ മദ്യവിൽപനശാലയിലെത്തുന്നവർ ഇനി വരിനിന്ന് വിയർത്തു കുളിക്കേണ്ട. നല്ല അന്തരീക്ഷത്തിൽ മദ്യം വാങ്ങുന്നതിന് അവസരമൊരുക്കുകയാണ് ഉദ്ദേശ്യം. ഡ്യൂട്ടിപെയ്ഡ് ഷോപ്പ് മാതൃകയിൽ വിദേശ നിർമ്മിത മദ്യം വിതരണം ചെയ്യാനും തീരുമാനം പ്രീമിയം വിൽപന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനുള്ള ലൈസൻസ് നേടാൻ കേന്ദ്രസർക്കാരിനെ സമീപിക്കാനും കൺസ്യൂമർഫെഡ്തീ രുമാനിച്ചിട്ടുണ്ട്. നിലവിൽ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിൽ മാത്രമാണ് വിദേശനിർമ്മിത മദ്യം ലഭിക്കുന്നത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് കേരളത്തിലെ മദ്യവിൽപന കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്നത്.
ശരാശരി 3000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മദ്യവിൽപനശാലയ്ക്ക് ആറു ടൺ ക്ഷമതയുള്ള എയർ കണ്ടിഷനർ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. നാലു കാമറകളാണ് ഇവിടങ്ങളിൽ സ്ഥാപിക്കുക.ഓരോ മദ്യവിൽപന കേന്ദ്രത്തിലെയും കൗണ്ടറുകളിൽ ഏഴു കമ്പ്യൂട്ടർ ഉറപ്പാക്കും. മദ്യം വാങ്ങാൻ വരി നിൽക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. മദ്യശാലകളോടു ചേർന്നു പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇത്തരം പരിഷ്‌ക്കാരങ്ങൾക്കായി ഓരോ കടകൾക്കും മൂന്നുലക്ഷം രൂപ വീതം ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
കൺസ്യൂമർഫെഡിന്റെ മദ്യവിൽപന കേന്ദ്രങ്ങൾക്കു സമീപം തിരക്കുള്ള സമയങ്ങളിൽ പൊലീസിന്റെ ബ്രത്തലൈസർ പരിശോധന കർശനമാക്കണമെന്ന അപേക്ഷ ഡിജിപിക്കു നൽകിയതായി എംഡി ഡോ. എം. രാമനുണ്ണി പറഞ്ഞു.
മദ്യം വാങ്ങിപ്പോകുന്നവർ വിൽപന കേന്ദ്രത്തിനു സമീപം മദ്യം ഉപയോഗിക്കുന്നതു തടയാനും പ്രദേശവാസികൾക്കു തലവേദന സൃഷ്ടിക്കാതിരിക്കാനുമാണ് പൊലീസ് പരിശോധന ആവശ്യപ്പെടുന്നത്.
കൺസ്യൂമർഫെഡിന് സംസ്ഥാനത്ത് 39 മദ്യവിൽപന കേന്ദ്രങ്ങളാണുള്ളത്. 29 എണ്ണമാണു സുപ്രീംകോടതി വിധി പ്രകാരം മാറ്റി സ്ഥാപിക്കേണ്ടിയിരുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top