തിരുവനന്തപുരം : തലതിരിഞ്ഞ ജനസമ്പര്‍ക്കത്തെ ശരിയാക്കന്‍ പിണറായി മുഖ്യമന്ത്രി .താഴെ തട്ടില്‍ പരിഹരിക്കേണ്ട ഒരു ഫയല്‍ മുകളിലേക്ക് വന്നാല്‍ അതാത് ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവും എന്ന് മാത്രമല്ല തങ്ങളുടെ പ്രകടനം അനുസരിച്ച് കളക്റ്റര്‍മാര്‍ക്ക് ഗ്രെടിങ്ങും ഉണ്ടാവും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.പരാതി പരിഹാരത്തിനായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് സര്‍ക്കാറിന്റെ നീക്കം. പദ്ധതികള്‍ ഫയലില്‍ ഉറങ്ങാനുള്ളതല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഇത് നടപ്പിലാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നാണ് സര്‍ക്കാര്‍നയം
കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനസമ്ബര്‍ക്ക പരിപാടി നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും വികസന പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും വകുപ്പു മേധാവികളുടെയും കലക്ടര്‍മാരുടെയും വാര്‍ഷിക യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.
വികസന പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കാനും കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശംനല്‍കും. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളും മുഖ്യമന്ത്രി പുറപ്പെടുവിച്ചു. പ്രശ്നപരിഹാരത്തിനു പൊതുസമ്മേളനം വിളിക്കാതെ ഭൂമി വിട്ടുനല്‍കേണ്ടവരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അവരെ വിശ്വാസത്തിലെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പു നല്‍കണം. എന്തായാലും, സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നതു വ്യക്തമാക്കണം. ഭൂമി നല്‍കേണ്ടവരെ പിന്തിരിപ്പിക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടലുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.
പൊതു ആവശ്യങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈമാറല്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകവും ഭൂമി വാങ്ങല്‍ നിര്‍ദേശങ്ങള്‍ 45 ദിവസത്തിനകവും സര്‍ക്കാരിനു കൈമാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കലക്ടര്‍മാര്‍ക്ക് ഗ്രേഡിങ് കൊണ്ടുവരുന്നത് അടക്കമുള്ള നീക്കങ്ങളും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. താഴെ തട്ടില്‍ തീര്‍ക്കേണ്ട ഫയലുകള്‍ അവിടെ തന്നെ തീര്‍ക്കുന്നുണ്ടെന്നും ഭരണം വേഗത്തിലാകുന്നുണ്ടെന്നും ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
നീട്ടിവയ്ക്കല്‍, ഒഴിവാക്കല്‍, മാറ്റിവയ്ക്കല്‍ എന്നിവ ഭരണ അജന്‍ഡയിലില്ല, കലക്ടര്‍മാര്‍ കൂടുതല്‍ ജനകീയരാകണം. സര്‍ക്കാര്‍ തുടക്കമിടുന്ന സമ്ബൂര്‍ണപാര്‍പ്പിടം, ഹരിതകേരളം, വിദ്യാഭ്യാസ നവീകരണം ഉള്‍പ്പെടെ മിഷനുകള്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള പ്രധാന മാനദണ്ഡമാകുകയും ചെയ്യും.
താഴേത്തട്ടില്‍ തീര്‍ക്കേണ്ട പല പരാതികളും മുഖ്യമന്ത്രി പരിഗണിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. റവന്യു ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യു സെക്രട്ടറി മേല്‍നോട്ടം വഹിക്കണം. ദേശീയപാത, റെയില്‍പാത, വിമാനത്താവളം തുടങ്ങിയവയ്ക്കായി ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനു വേഗം കൂട്ടണം. ഇതിനു കിഫ്ബിയില്‍ നിന്നു പണം നല്‍കും. നെല്‍വയല്‍, തണ്ണീര്‍ത്തട സംരംക്ഷണനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വ്യാപക നെല്‍വയല്‍ നികത്തലിനെതിരെ കര്‍ശനനടപടി വേണം, ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ കലക്ടര്‍മാരുടെ ഭാഗത്തു വീഴ്ചയുണ്ടായി. ഇതു പരിഹരിക്കണം, ജനപ്രതിനിധികളും ഭരണാധികാരികളുമായി നല്ല ബന്ധമുണ്ടാകണം. അതില്‍ അപകര്‍ഷതാബോധം തോന്നേണ്ടതില്ല, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്കു സ്വന്തം കെട്ടിടത്തിനു സ്ഥലം കണ്ടെത്തണം, സ്റ്റേഷനുകള്‍ക്കു സമീപം കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഉടന്‍ ലേലം ചെയ്യണം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം, സേനയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുത്തല്‍ നടപടികള്‍ വേണം തുടങ്ങിയവയാണ് യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍.ഉദ്യോഗസ്ഥ വൃന്ദത്തെ ചലനാത്മകമാക്കി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ അടിമുടി മാറ്റം ലക്ഷ്യമിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.വില്ലേജു ഓഫീസര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി ജനസമ്പര്‍ക്കം നടത്തി ചെയ്യല്‍ എന്ന ഭാരിച്ച ചിലവും സമയ വ്യയവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വളര്‍ത്തുന്നതുമായ ഉമ്മന്‍ചാണ്ടി മോഡല്‍ ജന സമ്പര്‍ക്ക പരിപാടിയെ ഭരണഘടനാനുസൃതമാക്കി ചെയ്യേണ്ടവരെ കൊണ്ട് ചെയ്യിക്കാന്‍ സംസ്ഥാനത് ഒരു മുഖ്യമന്ത്രി തയ്യാറാവുന്നു എന്നത് തീര്‍ച്ചയായും പ്രതീക്ഷക്ക് വകനല്‍കുന്നു.