കൊച്ചി: കത്തോലിക്കാ സഭയ്ക്ക് മാനക്കേടുണ്ടാക്കിയ പീഡന വിരന്‍മാരായ മെത്രാനേയും വൈദികരെയും പുറത്താക്കാന്‍ സഭ തയ്യാറാകുമോ? സഭയുടെ പരമോന്നത അധ്യക്ഷനായ മാര്‍പാപ്പതന്നെ വൈദികരുടേയും ബിഷപ്പുമാരുടേയും പീഡനങ്ങളെ കുറിച്ച് തുറന്ന് സമ്മതിച്ച സാഹചര്യത്തില്‍ കേരളത്തില്‍ പോലീസ് കേസെടുത്തവരെയെങ്കിലും പുറത്താക്കാനുള്ള ചങ്കും സഭ കാണിക്കുമോ ?
സാധാരണക്കാരായ ഓരോ വിശ്വാസിയും ചോദിക്കുന്ന ചോദ്യത്തിന് ആരാണ് ഉത്തരം നല്‍കുക. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ദിവസങ്ങളോളം ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ , പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റോബിനച്ചന്‍ ഇപ്പോഴും ജയിലാണ് എന്നിട്ടും ഇവരിന്ന് സഭയുടെ ഭാഗമാണ് എന്നതാണ് വൈരുദ്ധ്യം.
ക്രിമിനലുകളായ വൈദീകര്‍കരെ പുറത്താക്കാന്‍ മടികാണിക്കുന്ന സഭാ നേതൃത്വം ഇതിനെതിരെ ശബ്ദിക്കുന്ന കന്യാസ്ത്രീകളെ പുറത്താക്കാനും അച്ചടക്ക നടപടിസ്വീകരിക്കാനും തിടുക്കം കൂട്ടുന്നവര്‍ അഴിക്കുള്ളിലായവരുടെ കാര്യത്തില്‍ തുടരുന്ന മൗനം എന്തിന് വേണ്ടിയാണ്. കെസിബിസി പുറത്തിറക്കിയ മാര്‍ഗ രേഖകള്‍ പീഡനങ്ങളെല്ലാം സ്ഥിരീകരിച്ച് അത് തടയുന്നതിന് വേണ്ടിയാണ്. എന്നാല്‍ കുറ്റം ചെയ്തവരുടെ കാര്യത്തില്‍ ഇരട്ടത്താപ്പും.
ഭൂമിതട്ടിപ്പുകാരും കോടികളുടെ ബിനാമി ഇടപാടുകാരുമായി ബന്ധമുള്ള സഭാ നേതൃത്വത്തില്‍ നിന്ന് സധാരണക്കാരായ വിശ്വാസികള്‍ ഇതിലപ്പുറം പ്രതിക്ഷിക്കുന്നില്ല. എങ്കിലും ഇപ്പോഴും അഴിക്കുള്ളില്‍ കഴിയുന്ന ഫാദര്‍ റോബിനെ ന്യായികരിച്ച് ലേഖനമെഴുതേണ്ട ഗതികേടില്‍ നിന്നെങ്കിലും സഭാ നേതൃത്വത്തിന് പുറത്ത് കടക്കാന്‍ കഴിയുമോ? ഫാ റോബിനേയും ബിഷപ്പ് ഫ്രാങ്കോയേയും വൈദീക പദവിയില്‍ നിന്ന് പുറത്താക്കാന്‍ സഭ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെയൊക്കെ സംരക്ഷിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല.