വിവാദം ആളിക്കത്തിച്ച പെഹരെദാര്‍ “പിയ കി” എന്ന വിവാദ ഹിന്ദി പരമ്പ രയ്ക്ക് പുനര്‍ജീവനം. കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിറുത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ സീരിയല്‍ ഒക്ടോബര്‍ മുതല്‍ സമയം മാറ്റി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
രാത്രി 8.30ന് സംപ്രേഷണം ചെയ്തിരുന്ന സീരിയല്‍ രണ്ടു മണിക്കൂറിന് ശേഷം 10.30നായിരിക്കും ഇനി സ്വീകരണ മുറികളില്‍ എത്തുക.ഈ മാസം 22 മുതല്‍ പുതിയ സമയക്രമം നടപ്പിലാക്കാനാണ് നിര്‍ദേശമെങ്കിലും ഒക്ടോബര്‍ മുതലാകും മാറ്റമുണ്ടാകുക.
പ്രേക്ഷേപണ മന്ത്രാലയം പരമ്ബരയുടെ ഉടമസ്ഥരായ സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന് പുതിയ മാര്‍ഗ്ഗനിര്‍ദേശം നല്‍കി. നിര്‍ദേശം ലഭിച്ചതായി ചാനല്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
10 വയസുകാരനായ ബാലന്‍ 18 വയസുകാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരമ്ബര നിറുത്തിവയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കൗണ്‍സിലിന് (ബിസിസിസി) ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ഒന്നേകാല്‍ ലക്ഷത്തിലേറെ ആളുകളാണ് പരമ്ബരയ്ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്ബയിന്‍ നടത്തുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്.
പത്ത് വയസുകാരനായ പിയ എന്ന ബാലന്‍ പതിനെട്ട് വയസുകാരിയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഇവരുടെ മധുവിധു ആഘോഷവുമൊക്കെയാണ് സീരിയലിലെ പ്രമേയം. അതേസമയം, സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് അവകാശപ്പെട്ടിരുന്നത്