പാലക്കാട്: കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹികളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും മുസ്‌ലിം ലീഗ് ജിഹാദികളുമാണെന്ന് സുബ്രഹ്മണ്യം സ്വാമി എംപി. ഒ രാജഗോപാല്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെയും സ്വാമി വിമര്‍ശനമുന്നയിച്ചു. സിംഹത്തെ കാണുമ്പോള്‍ നായ കുരക്കുന്നത് സാദാരണമാണെന്നായിരുന്നു മണിയുടെ പ്രസ്താവനയോടുള്ള സ്വാമിയുടെ പ്രതികരണം.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം. മസ്ജിദ് ഒരു ആരാധനാലയമല്ലെന്നും സ്വാമി പറഞ്ഞു.