കോട്ടയം: ഐസിസ് തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ ജീവല്‍ഭയത്തോടെ ആശ്രമയമില്ലാതെ കഴിയു്‌ന ഫാദര്‍ ടോംര ഉഴുന്നാലിലിനെ രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തന്നെ രക്ഷിക്കണമെന്നും സഹായിക്കണമെന്നും ഉള്ള അഭ്യര്‍ത്ഥനകള്‍ വീഡിയോ ആയി കേരളീയര്‍ കണ്ടതാണ്. കഴിഞ്ഞ മാസത്തെ വീഡിയോയില്‍ കത്തോലിക്കാ സഭയുടെ നിരുത്തവാദിത്തപരമായ സമീപനത്തെയും അദ്ദേഹം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ആരും സഹയിക്കാനില്ലാത്തതിന്റെ നിരാശയും ദുഃഖവുമൊക്കെയാണ് പുറത്തുവന്ന അദ്ദേഹത്തിന്റെ വീഡിയോയില്‍ നിന്നും വ്യക്തമായത്.
ഐസിസ് തീവ്രവാദികള്‍ക്ക് വേണ്ടത് മോചനദ്രവ്യമാണെന്നും യൂറോപ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ വൈദികരെ അടക്കം അവര്‍ പണം കൊടുത്തു മോചിപ്പിച്ചു എന്നും ഫാദര്‍. ടോം ഉഴുന്നാലില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ബോധ്യമായിട്ടും കോടികളുടെ ആസ്തിയുള്ള കേരളത്തിലെ കത്തോലിക്കാ സഭ അദ്ദേഹത്തം പണം കൊടുത്ത് മോചിപ്പിക്കാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല. ഇതോടെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ തന്നെ സഭയോട് രോഷം ശക്തമാകുകയാണ്.
ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വേണ്ടി യാതൊരു ശ്രമവും കത്തോലിക്കാ സഭയില്‍ നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍. മാത്യു അറയ്ക്കല്‍ പുതുപുത്തന്‍ ആഡംബര കാര്‍ വാങ്ങിയത്. 45 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഹൈബ്രിഡ് കാറാണ് മെത്രാന്‍ വാങ്ങിയത്. ഷോറൂമില്‍ നിന്നും അദ്ദേഹം കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലൂടെ വിശ്വാസികള്‍ അതിശക്തമായി പ്രതികരിച്ചു തുടങ്ങി. മെത്രാന്‍ ആഡംബര കാറില്‍ വിലസുമ്പോള്‍ ടോം ഉഴുന്നാലില്‍ പണമില്ലെന്ന കാരണത്താല്‍ കൊലക്കത്തിക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ മോശമാണെന്നും ഇവര്‍ വ്യക്തമാക്കുകയുണ്ടായി.
ഇതോടെ വിശ്വാസികള്‍ രംഗത്തെത്തിയത്. ബിഷപ്പ് ഹൗസ് വളപ്പില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് ടോമാച്ചനെ മോചിപ്പിക്കണമെന്നാണ്. ഈ ആവശ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പിന്തുണയും ലഭിച്ചു. ഇങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ കത്തോലിക്കാ മെത്രാനെതിരെ വിമര്‍ശനം ശക്തമായി ഉയര്‍ന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എയും മകന്‍ ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തി. പണം തന്നെയാണ് ടോമിന്റെ മോചനത്തിന് തടസമായി നില്‍ക്കുന്നതെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
ടോം ഉഴുന്നാലിന്റെ മോചനത്തിന് പണമാണ് തടസമെങ്കില്‍ അത് എത്രയാണെങ്കിലും നല്‍കാന്‍ ക്രൈസ്തവ സഭയ്ക്ക് കെല്‍പ്പുണ്ടെന്ന് ഷോണ്‍ ജോര്‍ജ്ജും വ്യക്തമാക്കി. കൂട്ടത്തില്‍ ഒരുവന്‍ മരണം കാത്ത് കഴിയുമ്പോള്‍ സമ്പന്നതയുടെ ആഡംബരത്തില്‍ 45 ലക്ഷം രൂപയുടെ മുന്തിയ കാറില്‍ കയറി ജീവിക്കുന്ന സഭ നേത്രത്വം അതിന് തയ്യാറല്ലെങ്കില്‍, ഒരു ദിവസം കൊണ്ട് ആ പണം സ്വരൂപിക്കാന്‍ ഞങ്ങള്‍ വിശ്വാസികള്‍ തയ്യാറാണ്. ഇനിയും നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ ഈ പാവം വൈദികന്റെ രക്തം സഭയ്ക്ക് തീരാകളങ്കമാകുമെന്നും ഷോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇത് കൂടാതെ ഫാദര്‍.ടോം ഉഴുന്നാലിന്റെ മോചനദ്രവ്യം സ്വരൂപിക്കാന്‍ കേരളത്തിലെ എല്ലാ കത്തോലിക പള്ളികളിലെയും ഒരു ഞായറാഴ്ചത്തെ വരുമാനം ദാനം നല്‍ണമെന്ന് നിര്‍ദേശിച്ചുള്ള കത്തുകളും സോഷ്യല്‍ മീഡിയിയല്‍ വൈറലായി. തന്റെ പുതിയ വാഹനത്തിന്റെ മുന്‍പില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പിതാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. കാഞ്ഞിരപ്പള്ളി പിതാവിന് താക്കോല്‍ കയ്യ് മാറിയതിന് ശേഷം എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എളിമയുടെ വാക്താക്കളായി മാറി ലോകത്തിനു തന്നെ മാതൃകയാകാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുമ്പോള്‍ തന്നെയാണ് പിതാവ് ഇത്തരത്തില്‍ അരകോടിയോളം വില വരുന്ന ടയോട്ട കാമറി ഹൈബ്രിഡ് എന്ന മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരേ സമയം പെട്രോളിലും, ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ആഡംബര ശ്രേണിയില്‍ ഉള്ളതാണ് ഈ വാഹനം.