കിഗാലി:കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിക്കുന്ന ജയിലറകള്‍ കൊടും ക്രൂരതയുടെ താവളം ആകുന്നു . റുവാണ്ടയിലെ ഗിട്ടറാമ ജയില്‍ കൊടുംകുറ്റവാളികളുടെ പോലും പേടിസ്വപ്നമായിരിക്കുകയാണ്. അറുനൂറു പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഈ ജയിലില്‍ ആറായിരം മുതല്‍ ഏഴായിരം കുറ്റവാളികളെയാണ് താമസിപ്പിക്കുന്നത്. ഇവരെ ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല അടിസ്ഥാന സൗകര്യമോ വേണ്ടത്ര ഭക്ഷണം പോലുമോ ലഭിക്കാത്ത ഇവിടെ ജീവന്‍ നിലനിര്‍ത്താന്‍ തടവുകാര്‍ പരസ്പരം കൊന്നുതിന്നുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത് .
സ്ഥലപരിമിതി മൂലം തടവുകാര്‍ക്ക് ഒരു കിടക്കാന്‍ പോലും കഴിയുന്നില്ല. പലപ്പോഴും നില്‍ക്കാനാണ് തടവുകാര്‍ക്ക് വിധി. സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടല്‍ പലപ്പോഴും സഹതടവുകാരുടെ മരണത്തിലാണ് കലാശിക്കുക. ഇങ്ങനെ മരിച്ചുവീഴുന്നവരെ ഭക്ഷിച്ച് മറ്റുള്ളവര്‍ ജീവന്‍ നിലനിര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുനന്ഝൂ
കൂടാതെ ജയിലിലെ ശോചനീയ അവസ്ഥയില്‍ രോഗം ബാധിച്ച് ദിവസനേ ഏഴോ എട്ടോ പേരാണ് മരിക്കുന്നത്. ധരിക്കാന്‍ ചെരുപ്പുപോലും ഇല്ലാത്ത ഇവരുടെ കാലുകള്‍ പഴുത്തുവ്രണമായ നിലയിലാണ്.ജയിലിലെ അവസ്ഥയ്‌ക്കെതിരെ പല മനുഷ്യാവകാശ സംഘടനകളും സമരരംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ അറിഞ്ഞഭാവം നടിക്കുന്നില്ല.