സച്ചിനെ തകർക്കാൻ കുക്ക്..!

സ്‌പോട്‌സ് ഡെസ്‌ക്

ഹെഡിങ്‌ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സ്വന്തമാക്കിയിരിക്കുന്ന റെക്കോഡുകൾ അനവധിയാണ്. പലതും അചഞ്ചലമായി നിലകൊള്ളുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ വളരെയുടത്ത് തന്നെ സച്ചിന്റെ ഒരു റെക്കോഡ് തകരാൻ പോവുകയാണ്. തകർക്കുന്നതാകട്ടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ അലിസ്റ്റർ കുക്കും. ടെസ്റ്റിൽ 10,000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയാണ് സച്ചിനെ മറികടന്ന് കുക്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11 വർഷങ്ങൾക്ക് മുൻപ് 2005 ലാണ് സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് എന്ന നേട്ടം സ്വന്തമാക്കിയത്. തന്റെ മുപ്പത്തിരണ്ടാം പിറന്നാളിന് ദിവസങ്ങൾ ശേഷിക്കെയായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ പതിനായിരം റൺസ് ക്ലബ്ബിലെത്തിയത്. കുക്ക് കഴിഞ്ഞ ഡിസംബറിലാണ് മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചത്. അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ 10,000 ക്ലബ്ബിലെത്തിയാൽ റെക്കോഡ് കുക്കിന് സ്വന്തമാകും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരം എന്ന ബഹുമതിയും ഈ ഇടംകൈയ്യൻ താരത്തിന് ലഭിക്കും.

ഇപ്പോൾ 126 ടെസ്റ്റുകളിൽ നിന്ന് 46.56 ശരാശരിയിൽ 9964 റൺസാണ് കുക്കിന്റെ സമ്പാദ്യം. 10,000 എന്ന നേട്ടത്തിലെത്താൻ 34 റൺസ് കൂടിയാണ് കുക്കിന് വേണ്ടത്. ലോകക്രിക്കറ്റിൽ ഇതുവരെ 11 പേരാണ് 10,000 റൺസ് ക്ലബ്ബിൽ അംഗമായിട്ടുള്ളത്. ഇന്നിംഗ്‌സുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 10,000 ലെത്തിയ റെക്കോഡ് സച്ചിൻ, ലാറ, സംഗക്കാര എന്നിവർ സംയുക്തമായി കൈവശം വെച്ചിരിക്കുകയാണ്. 195 ഇന്നിംഗ്‌സുകളാണ് പതിനായിരത്തിലെത്താൻ മൂവരും എടുത്തത്.

Top