കൂള്‍പാഡ് നോട്ട് 5 ലൈറ്റ് ഇന്ത്യയിലെത്തി

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂള്‍പാഡ് നോട്ട് 5 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബറില്‍ അവതരിപ്പിച്ച കൂള്‍പാഡ് നോട്ട് 5 ന്റെ ബേസിക് പതിപ്പാണ് കൂള്‍പാഡ് നോട്ട് 5 ലൈറ്റ്. മാര്‍ച്ച് 21, ചൊവ്വാഴ്ച മുതല്‍ ആമസോണ്‍ ഇന്ത്യയിലൂടെ കൂൾപാഡ്‌ നോട്ട് 5 ലൈറ്റ് ലഭിക്കും. 8,199 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഗോള്‍ഡ്, ഗ്രേ കളറുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോ അടിസ്ഥാനമാക്കിയ കൂള്‍ യു.ഐ 8.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം. 5 ഇഞ്ച് എച്ച്.ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഐ.പി.എസ് ഡിസ്‌പ്ലേയാണ് കൂള്‍പാഡ് നോട്ട് 5 ലൈറ്റിനുള്ളത്. ഒരു ഗിഗാഹെട്‌സ് ക്വാഡ്‌കോര്‍ മീഡിയ ടെക്‌പ്രോസസര്‍ 3 ജിബി റാമുമായി ക്ലബ് ചെയ്തിരിക്കുന്നു. ഇരട്ട എല്‍.ഡി.ഡി ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷോട് കൂടിയ 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പുറകില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

16 ജി ബി ഇന്‍ബില്‍റ്റ് സ്റ്റോറേജാണ് കൂള്‍പാഡ് നോട്ട് 5 ലൈറ്റിനുള്ളത്. ഇത് മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ വര്‍ധിപ്പിക്കാം.യു.എസ്.ബി ഓ.ടി.ബി പിന്തുണയുണ്ട്. 4 ജി VoLTE, വൈഫൈ 802.11 b/g/n, ബ്ലൂടൂത്ത് 4.0, 3.5 എം.എം ഓഡിയോ ജാക്ക്, മൈക്രോ യു.എസ്.ബി മുതലായ കണക്ടിവിറ്റി ഒപ്ഷനുകളുമുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും നോട്ട് 5 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2500 എം.എ.എച്ച് ബാറ്ററി 200 മണിക്കൂര്‍ വരെയാണ് സ്റ്റാന്‍ഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്നത്. 148 ഗ്രാമാണ് ഭാരം. 145.3ഃ72.3ഃ8.7 എം.എം ആണ് ഫോണിന്റെ വലിപ്പം.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലായി 380 ലേറെ സര്‍വീസ് സെന്ററുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് കൂള്‍പാഡ് വ്യക്തമാക്കി. ഇതുവരെ ലോകമെമ്പാടും 2 മില്യണ്‍ കൂള്‍പാഡ് കൂള്‍ 1 ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായും കമ്പനി അറിയിച്ചു.

Top