സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തിനു ഗണ്യമായ രീതിയിൽ വിദേശ നാണ്യം നേടിത്തരുന്നതിൽ നിർണായക പങ്കു വഹിക്കുന്ന നഴ്‌സുമാർക്കു ലഭിക്കുന്നത് കൊടിയ അവഗണന. വിദ്യാഭ്യാസ വായ്പയെടുത്തു പഠിക്കുന്ന വിദ്യാർഥികൾക്കു ജോലിയൊരുക്കുന്നതിനോ, വിദേശത്ത് ജോലി ലഭിക്കുന്നതിനോ സഹായങ്ങളൊന്നും ഒരുക്കാത്ത സംസ്ഥാന – കേന്ദ്ര സർക്കാരുകൾ യഥാർത്ഥത്തിൽ നഴ്‌സുമാരെ തഴയുക തന്നെയാണ് ചെയ്യുന്നതെന്നാണ് ആരോപണം. വൻ വ്യവസായികളുടെ വായ്പ അടക്കം എഴുതി തള്ളുമ്പോഴാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാൻ വൻ കോർപ്പറേറ്റ് കമ്പനിയായ റിലയൻസിനെ വായ്പാ പിരിവ് ഏൽപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുടെ ജീവിത പ്രശ്‌നങ്ങൾ തുറന്നെഴുതുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും വേദനയോടെ ഒരായിരം നഴ്‌സുമാരുടെ ഒരു തുറന്ന കത്ത്.
.
വലിയ ഭാവി ഇല്ലെങ്കിലും ഉള്ള ഭാവി ദയവു ചെയ്തു കളയരുത്.
? ഞങ്ങൾ ലോൺ എടുത്തു പഠിച്ചത് വിദേശത്തു പോകാമെന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടു തന്നെയാണ്. ലോൺ എടുത്ത് പഠിച്ചു എങ്ങനെയും കരകയരാമെന്നുള്ള മോഹം മുള്ളയിലെ നുള്ളി. എടുത്ത ലോൺ തിരിച്ചടക്കാൻ ആവാതെ പലരും അത്മഹത്യയുടെ വക്കിൽ ആണ്.
? നാട്ടിൽ നിന്നും നേര്‌സുമാർക്ക് വിദേശത്ത് ഒരു ജോലി എന്ന സ്വപ്നം, സ്വപ്നം മാത്രമായി. 20 ലക്ഷം വീടു പണയം വച്ചു കൊണ്ടാണന്നെങ്കിലും കൊടുത്താൽ കിട്ടുമായിരുന്ന ജോലിയും ഇല്ലാതായി.
? അതെ ജോലിക്കായി അന്യരാജ്യത്ത് പോകേണ്ട അവസ്ഥയായി. അപ്പോൾ 20 ലക്ഷം എന്നുള്ളത് 30 ലക്ഷവുമായി. കൂടതെ അതിനു പുറകിലുള്ള മാനസിക സംഘര്ഷവും.
? പത്താം ക്ലാസ്സ് പാസ്സായാൽ ഇമ്മിഗ്രഷൻ ക്ലിയരെൻസ് കിട്ടുന്ന നമ്മുടെ നാട്ടിൽ നേര്‌സുമാർക്ക് മാത്രമെന്താ പ്രതേക ഇമ്മിഗ്രഷൻ നിയമം. അതൊ, നേര്‌സുമാരുടെ വിദ്യാഭ്യാസം അതിലും താഴെ ആണോ..?
? വിദേശത്തുള്ള സഹോദരിയോ മറ്റു കൂട്ടുകാരോ അവർ സേവനം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കാശു കൊടുക്കാതെ ഒരു വിസ അയച്ചു തന്നാലും ഞങ്ങളേ മാത്രം എന്തിനു എയർപോർട്ടിൽ തടയുന്നു. ജോലി ചെയ്തു ജീവിക്കാനുള്ള അവകാശത്തിൻ മേൽ കടന്നു കയറ്റമല്ലേ ഇതു കാണിക്കുന്നത്.
? കേന്ദ്ര ഗവണ്മെന്റ് നിയമിച്ച നോര്ക അടക്കമുള്ളവ ഒരു വർഷത്തിനുള്ളിൽ ഇന്നു വരെ ഒരു നേര്‌സിനെ എങ്കിലും വിദേശത്ത് അയക്കാൻ കഴിഞ്ഞോ..? നടക്കാത്ത കാര്യത്തിന് വേണ്ടി എന്തിനു ഞങ്ങളെ ബലിയാടാക്കണം.
? ഇപ്പോൾ ഒരു ഇന്റർവ്യൂവും കേരളത്തിൽ വച്ചു നടക്കുന്നില്ല. അതു മൂലം എത്രയൊ നേര്‌സുമാരുടെ ഭാവി നഷ്ട്ടമായി. എത്രയൊ ചാൻസ് നഷ്ട്ടമായി കൊണ്ടിരിക്കുന്നു. വിദേശത്തുള്ള പല വലിയ ആശുപത്രികളും മറ്റ് രാജ്യഗളിൽ നിന്നും കൂടുതലായി നേര്‌സുമാരെ എടുത്തു കൊണ്ടിരിക്കുന്നു. നമ്മൾ തന്നെ നമ്മുടെ ശവപെട്ടിയുടെ ആണി അടിക്കുകയല്ലയിരുന്നോ..?
? ലക്ഷകണക്കിനു നേര്‌സുമാരുടെ ജീവിതം ദുരിതത്തിലാക്കി കേന്ദ്ര ഗവണ്മെന്റ് എന്തു നേടി..? ഇതു കൊണ്ടു എന്തെങ്കിലും ഒരു നേട്ടം ആർകെങ്കിലും ഉണ്ടായോ..? ഈ നിയമം വരുന്നതിനു മുൻപേ ഇന്റർവ്യൂ നടന്നു വിസ കിട്ടിയ ഉദ്യോഗാര്തികളെ എന്തു കൊണ്ടു പോകാൻ അനുവദികുന്നില്ല. അവർ കൊടുത്ത വലിയ തുക ആരു തിരിച്ചു തരും. അത് തിരിച്ചു തരാൻ കേന്ദ്ര ഗവേർമെന്റിന് കഴിയുമോ..?
? ഇതൊന്നും ചെയ്തില്ലെങ്കിലും വേണ്ടിയില്ല. നേര്‌സുമാർക്കും ജീവിക്കാനുള്ള മാന്യമായ ശബളം നിശ്ചയിക്കുക. നമ്മുടെ നാട്ടിൽ തോട്ടം തൊഴിലാളി 15000 വാങ്ങുപോൾ നേര്‌സുമാരുടെ ശബളം 8500. ഇതു കൊണ്ടു നമ്മുടെ നാട്ടിൽ ജീവിക്കാൻ കഴിയുമൊ..? ഒരു മാന്യമായ ശമ്പളം നമ്മുടെ നാട്ടിൽ കിട്ടുമങ്കിൽ ഒരു നേര്‌സും പുറത്തു പോകില്ല.
? ഞങ്ങളുടെ ഒരപേക്ഷയാണ്.., ഒന്നുകിൽ നാട്ടിൽ ഒരു മാന്യമായ ജീവിതം നയിക്കാൻ അവസരം തരിക. അല്ലെങ്കിൽ പുറത്തു പോകാൻ അനുവദിക്കുക.
? ഞങ്ങൾ ജീവിതത്തിനും മരണത്തിനും ഇടയിൽ കൂടി കടന്നു പോകുകയാണ്. ഇതിനൊരു പരിഹാരം ഉടനെ ഉണ്ടാകണം.
? കുവൈറ്റിലേക്ക് 20 ലക്ഷം രൂപ ഏജൻസിക്ക് കൊടുത്തു നഴ്‌സിംഗ് ജോലിക്ക് പോയത് എന്തുകൊണ്ടെന്ന് ബഹുമാനപെട്ട മന്ത്രിമാർ ആലോചിട്ടുണ്ടോ..?
? കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്‌സ്മാര് അവര്ക്ക് മാന്യമായ ശമ്പളം കിട്ടുന്നുണ്ടോ എന്ന് നിങ്ങൾ തിരക്കിയിട്ടുണ്ടോ..?
? കിട്ടുന്ന ശമ്പളം കൊണ്ട് വിദ്യാഭ്യാസ ലോൺ അടച്ചു തീര്കാൻ പറ്റുമെന്ന് ആലോചിചിടുണ്ടോ..?
? NABH കിട്ടുവാൻ വേണ്ടി സ്വകാര്യ ആശുപത്രി മാനേജ്മന്റ് നേഴ്‌സ് മാരുടെ മെൽ സമ്മര്ദം ചെലുത്തി പീടിപിച്ചു ജോലി ചെയ്പ്പികുന്ന വിവരം നിങ്ങള്ക്ക് അറിയാമോ..?
ഇല്ല, ഇതൊന്നും ബഹുമാനപെട്ട സർകാർ അന്വേഷിച്ചിട്ടില്ല. ഇതിൽ നിന്നൊക്കെ രക്ഷപെടുവനും ജീവിക്കുവാൻ വേണ്ട ശമ്പളം കിട്ടുവാനും ലോൺ അടച്ചു തീര്കുവാനും വേണ്ടി വിദേശ നാടുകളിലേക്ക് ജോലിക്ക് പോകുവാൻ വേണ്ടിയാണു ഇല്ലാത്ത പൈസ ഏജൻസിക്ക് കൊടുക്കുന്നത്. മാന്യമായ വേതനം നേഴ്‌സ് മാര്ക്ക് കേരളത്തിൽ കിട്ടുനുന്‌ടെങ്കിൽ ആരും എവിടെയും പോകില്ല. സ്വന്തം നാട്ടിൽ ജോലിചെയ്യുവനാണ് എല്ലാവര്ക്കും താല്പര്യം. പക്ഷെ അതിനു ഇന്ത്യയിൽ പറ്റില്ല. പ്രേത്യേകിച് കേരളത്തിൽ.
വിദേശ രജ്യങ്ങളിലേക്ക് പോകുവാനുള്ള ഒരു വിവരവും നോർക്കയുടെ വെബ്‌സൈറ്റ്ൽ കണ്ടിട്ടില്ല. പിന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ എത്ര നാൾ കാത്തിരിക്കും. പ്രേത്യേകിച് ലോൺ എടുത്ത് പഠിച്ച കുട്ടികൾ. കാത്തിരിക്കുവാൻ ഞങ്ങള്ക്ക് പറ്റില്ല. ഇത്രയും നാൾ ഈ നോർക്കയും മറ്റും എവിടാരുന്നു. ഒന്നുകിൽ കുവൈത്തിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സ്ഥാപനങ്ങൾ പൈസ വാങ്ങികുന്നുണ്ടോയെന്നു അന്വേഷിക്കുക. അല്ലെങ്കിൽ ആ രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് നിങ്ങൾ നോക്കുക. അല്ലാതെ എല്ലാ രാജ്യത്തേക്ക് പോകുവാൻ ദയവു ചെയ്തു നോർക്ക വഴിയെ പറ്റുവെന്നു നിയമം വെക്കരുത്.