ന്യുഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറേ പേർക്ക്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,14,260 ആയി ഉയർന്നു. കോവിഡിൽ ജീവൻ നഷ്ടമായത് 5,61,980 പേരായി. ഇന്നലെ മാത്രം 5,357 മരണം റിപ്പോർട്ട് ചെയ്തു.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 27,114 പോസിറ്റീവ് കേസുകളും 519 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 22,123 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,20,916 ആയി മാറി. രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 163 ാം ദിവസമാണ് ആകെ കൊവിഡ് കേസുകള്‍ എട്ട് ലക്ഷം കടന്നത്. ഏഴ് ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചത് ഇക്കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു. ഇതിനുശേഷം വെറും നാല് ദിവസം പിന്നിട്ടപ്പോഴേക്കും എട്ടുലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചുവെന്നത് ഗൗരവകരമാണ്.
പ്രതിദിന കേസുകളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 15,940 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ണാടകയിലാണ്. 2313 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ട്. 62.78 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു. 24 മണിക്കൂറിനിടെ 19,873 പേര്‍ രോഗമുക്തരായി.