ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുന്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ ഡയറക്ടര്‍ജനറല്‍ ബി.കെ ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍. ദല്‍ഹിയിലെ മധുവിഹാറിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി 8.40 ഓടെയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അത്മഹത്യാക്കുറിപ്പിന്റെ കോപ്പികള്‍ നാലു മുറികളായി പതിച്ചിട്ടുണ്ട്. ഇതില്‍ ഇരുവരുടെയും ഫോട്ടോയും ബന്ധുക്കളുടെ ഫോണ്‍ നമ്പറുകളും എഴുതി വെച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വീട്ടുപണിക്കെത്തിയ ആള്‍ പ്രധാനവാതില്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടുമുറികളിലായി ബന്‍സാലിനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
പൂജാരിയാണ് അവസാനമായി സന്ദര്‍ശനം നടത്തിയത്. ഇയാള്‍ ബന്‍സാലിന്റെ വീട്ടില്‍ പൂജകളും മറ്റും നടത്തിയിട്ടുണ്ടെന്നും 2000 രൂപ നല്‍കിയിരുന്നെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട് സിബിഐ ഓഫീസിലും ബന്‍സാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
മുംബൈയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ഒമ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.
സിബിഐ അന്വേഷണത്തില്‍ 60 ലക്ഷം രൂപയും, 20ഓളം വസ്തുവകകളുടെ ആധാരങ്ങളും 60 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി. ജൂലൈ 17നാണ് അറസറ്റ് ചെയ്യുന്നത്. അതിനു തൊട്ടടുത്ത ദിവസം തന്നെ ബന്‍സാലിന്റെ ഭാര്യ സത്യബാല (58), മകള്‍ നേഹ(27) എന്നിവര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിനും സിബിഐ വീട്ടില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നുമാണ് ആത്ഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ അറിയിച്ചിരുന്നു. സിബിഐ മകന്‍ യോഗേഷിനേയും ചോദ്യം ചെയ്തിരുന്നു. അഗസ്റ്റ് 26നാണ് ബന്‍സാലിന് പരോള്‍ ലഭിച്ചത്. ഇവരുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി.ബന്‍സലിന്റെ ഭാര്യയും (സത്യബാല ബന്‍സല്‍) മകളും (നേഹ) നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ബന്‍സലിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയിരുന്നത്.