വിശുദ്ധ യുദ്ധത്തിന് തയ്യാറായി 23000 തീവ്രവാദികള്‍ ബ്രിട്ടനിലെന്ന് രഹസ്യ പോലീസ്; കടുത്ത ആശങ്കയുടെ നിഴലില്‍ ബ്രിട്ടന്‍

മാഞ്ചസ്റ്റര്‍ അരീനയില്‍ ഉണ്ടായ ചാവേറാക്രമണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബ്രിട്ടന്‍. എവിടെയും ഇനി അരീന ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് ഒരോ നിമിഷവും കടന്നു പോകുന്നത്.

എവിടെയും കന്നത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വീക്കെന്‍ഡില്‍ നടക്കുന്ന 1300-ഓളം പരിപാടികള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബീച്ചുകളും തെരുവുകളും കളിക്കളങ്ങളടക്കമുള്ള പ്രധാന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രിട്ടന്‍ ഇതിന് മുമ്പ് നേരിട്ടിട്ടില്ലാത്ത ഭീകരാക്രമണ ഭീഷണിയിലാണിപ്പോള്‍. രാജ്യത്ത് ബോംബാക്രമണം നടത്താന്‍ സന്നദ്ധരായിട്ടുള്ള 23000 തീവ്രവാദികളുണ്ടെന്നാണ് രഹസ്യപ്പൊലീസിന്റെ അനുമാനം. റംസാന്‍ മാസത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കുനേരെ വിശുദ്ധയുദ്ധം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ബ്രിട്ടനില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.

എഫ്.എ. കപ്പ് ഫൈനല്‍, പ്രീമിയര്‍ഷിപ്പ് റഗ്ബി ഫൈനല്‍, ഹേ സാഹിത്യോത്സവം തുടങ്ങിയ സുപ്രധാന പരിപാടികള്‍ ഈ വീക്കെന്‍ഡില്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. സായുധ സേനയും പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും യാതൊരു പഴുതും നല്‍കാതെ കാവല്‍ നില്‍ക്കുകയാണ്. തീം പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയും സദാ നിരീക്ഷണത്തിലാണ്.

മാഞ്ചസ്റ്റര്‍ അരീനയില്‍ സ്ഫോടനം നടത്തി ചാവേറിനെ സഹായിച്ചുവെന്ന് കരുതുന്ന ഒരാള്‍കൂടി പൊലീസിന്റെ പിടിയിലായി. 44 വയസ്സുള്ള ഓളെയാണ് ബസ്സില്‍നിന്ന് പിടികൂടിയത്. മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഒമ്പതാമത്തെയാളാണിത്. ഇവരൊക്കെ പിടിയിലാണെങ്കിലും സ്വന്തമായി സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള കൂടുതല്‍ ഭീകരര്‍ പുറത്തുണ്ടെന്ന് പൊലീസ് കരുതുന്നു.
മാഞ്ചസ്റ്ററില്‍ സ്ഫോടനം നടത്തിയ സല്‍മാന്‍ അബേദിയുടെ കൂട്ടാളികളെ തിരയുന്നതിന് ഊണും ഉറക്കവും ഉപേക്ഷിച്ച് കഷ്ടപ്പെടുകയാണ് പൊലീസ്. ഇതേവരെ 12-ഓളം ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്.

അബേദിയുടെ വീട്ടില്‍നിന്ന് ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയത് പൊലീസിന്റെ അന്വേഷണത്തിന് കൂടുതല്‍ തീവ്രത നല്‍കിയിട്ടുണ്ട്.
ബക്കിങ്ങാം കൊട്ടാരം, പാര്‍ലമെന്റ് മന്ദിരം, ന്യൂക്ലിയര്‍ റിയാക്ടറുകള്‍ തുടങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്.

Top