ഉത്തര്‍പ്രദേശ് :ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന ഫ്രാന്‍സ് സ്വദേശികളായ ദമ്പതിമാര്‍ തങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരാളെയും തിരിച്ച് പോകുമ്പോള്‍ കൂടെ കൂട്ടി. തിരിച്ച് പോകുമ്പോള്‍ ഇന്ത്യയില്‍ നിന്നും ഒരു അനാഥ പെണ്‍കുട്ടിയെ ദത്തെടുത്താണ് അവര്‍ ഫ്രാന്‍സിലേക്ക് മടങ്ങിയത്.ഫ്രാന്‍സ് സ്വദേശിയായ അര്‍നോഡും വാലിയുമാണ് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉത്തര്‍പ്രദേശിലെ രാമപുരയിലെ ഒരു അനാഥാലത്തില്‍ നിന്നുമാണ് ഇവര്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ദത്തെടുത്തത്. ആഞ്ച് വര്‍ഷം മുന്‍പ് ഒരു ബസ് സ്റ്റാന്റില്‍ നിന്നുമാണ് ഈ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അനാഥാലയ അധികൃതര്‍ക്ക് ലഭിക്കുന്നത്.അരോരുമില്ലാതിരുന്ന ആ അനാഥ കുട്ടി ഇനി മുതല്‍ വളര്‍ത്തച്ചന്റെയും വളര്‍ത്തമ്മയുടെയും പരിചരണത്തിലും ശ്രദ്ധയിലും ഫ്രാന്‍സില്‍ വളരും. ഇന്ത്യയെ വളരെയേറെ സ്‌നേഹിക്കുന്ന ദമ്പതികള്‍ ഇരുവരും ഒരു പെണ്‍കുട്ടിയെ ഇവിടെ നിന്നും ദത്തെടുത്ത് വളര്‍ത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷത്തിലാണ്. ആര്‍നോര്‍ഡ്-വാലി ദമ്പതിമാര്‍ക്ക് മറ്റൊരു പെണ്‍കുട്ടി കൂടി മകളായുണ്ട്.ഒരു പരസ്യ കമ്പനിയുടെ പ്രധാനിയായാണ് അര്‍നോര്‍ഡ് ഫ്രാന്‍സില്‍ ജോലി ചെയ്യുന്നത്. ഭാര്യ വാലിയാകട്ടെ ഒരു ശാസ്ത്രജ്ഞയുമാണ്. കുട്ടിയെ ദത്തെടുക്കുവാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഒരു പാട് ആശങ്കകളായുമാണ് തങ്ങള്‍ ഇന്ത്യയിലേക്ക് വന്നതെന്നും ഇപ്പോള്‍ മനസ്സില്‍ ഒരു പാട് സന്തോഷം തോന്നുന്നതായും ഫ്രാന്‍സിലേക്ക് പോകും മുന്നെ ഇരുവരും പറഞ്ഞു.