മീററ്റ് : ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറിയെന്നാരോപിച്ച് ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാനെതിരെയും സല്‍മാന്‍ ഖാനെതിരെയും ഹിന്ദു മഹാസഭ കേസ് റജിസ്റ്റര്‍ ചെയ്തു. കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ടുപേരും ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറിയെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്ത കളേഴ്സ് ചാനലിനെതിരെയും മീററ്റ് കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഈ മാസം 18 ന് കോടതി വാദം കേള്‍ക്കും.
ഇന്ത്യയില്‍ പ്രാര്‍ഥനാലായങ്ങളില്‍ കയറുന്നതിനു മുന്‍പ് ചെരുപ്പഴിച്ച് പുറത്തുവയ്ക്കണം എന്നുണ്ട്. എന്നാല്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഇതു ചെയ്തില്ല. ഇരുവരും ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറുന്ന രംഗം നീക്കം ചെയ്തതിനുശേഷമേ പരിപാടി പ്രക്ഷേപണം ചെയ്യാവൂ എന്നാവശ്യപ്പെട്ട് ഞങ്ങള്‍ ടിവി ചാനലിന് കത്തെഴുതിയിരുന്നു. എന്നാല്‍ അവര്‍ അതു ചെയ്തില്ലെന്നും ഹിന്ദു മഹാസഭ മീററ്റ് അധ്യക്ഷന്‍ ഭാരത് രാജ്പുട് പറഞ്ഞു.