ആന്ധ്രാ പ്രദേശ് : ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയുടെ ഉത്തരവ്. ധോണി ഹിന്ദു മതവികാരം വൃണപെ്പടുത്തിയെന്നു ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വിഎച്ച്പി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ജാമ്യമില്‌ളാ അറസ്റ്റ് വാറണ്ട്. ബിസിനസ് ടുഡെ മാഗസിന്റെ കവര്‍ പേജില്‍ വന്ന ധോണിയുടെ ചിത്രമാണ് ഹര്‍ജിക്ക് ആധാരം. ഏകദിന ട്വന്റി 20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് ധോണിയിപേ്പാള്‍. ജനുവരി 31നേ പര്യടനം പൂര്‍ത്തിയാകുകയുള്ളൂ. ഒരു പരസ്യചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണി അഭിനയിച്ചതാണ് വിവാദമായത്.
ധോണിയെ പോലുള്ള സെലിബ്രിറ്റികള്‍ ആളുകളുടെ മതവികാരം വ്രണപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം ചിന്തിക്കണമായിരുന്നെന്നും പ്രശ്‌നങ്ങള്‍ മനസിലാക്കാതെ പണ സമ്പാദനത്തിനായി താരങ്ങള്‍ ശ്രമിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. 2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ബിസിനസ് ടുഡെ മാസികയുടെ കവര്‍ചിത്രമായാണ് മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണിയുടെ ചിത്രം അച്ചടിച്ചു വന്നിരുന്നത്. ഹിന്ദു സംഘടനാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഐ.പി.സി 295,34 വകുപ്പുകള്‍ പ്രകാരമാണ് ധോണിക്കെതിരെ കേസെടുത്തത്.
ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കര്‍ണാടക ഹൈക്കോടതി നേരത്തെ അഭിപ്രായപെ്പട്ടിരുന്നു.