കൊല്ലം: പ്രകൃതി വിരുദ്ധ പീഡന കേസില്‍ അമ്പത് കാരന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും. കൊല്ലം അഞ്ചല്‍ സ്വദേശി റഹീമിനെയാണ് കോടതി ശിക്ഷിച്ചത്.
16 കാരനായ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പ്രതി താമസിച്ചിരുന്ന ലോഡ്ജ് മുറിയിലെത്തിച്ചായിരുന്നു പ്രകൃതിവിരുദ്ധ ബന്ധം നടത്തിയത്. 50 വയസുകാരനായ പ്രതി റഹീം അഞ്ചലിലെ ഹോട്ടലില്‍ ജോലിചെയ്യുപ്പോഴത്തെ പരിചയം മുതലാക്കിയായിരുന്നു ലോഡ്ജില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
പീഡനശേഷം അവശനിലയിലായ കുട്ടി വീട്ടില്‍ മടങ്ങിപ്പോകാതെ കടത്തിണ്ണയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മാനസികമായി തകര്‍ന്ന കുട്ടി രണ്ടുമാസത്തോളം ചികിത്സ നടത്തിയ ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്.
പിഴ അടച്ചില്ലെങ്കില്‍ 6 മാസത്തെ തടവ് കൂടി അനുഭവിക്കണം. കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന കൊല്ലം പ്രത്യാക കോടതി ജഡ്ജി എസ് ശാന്തകുമാരിയുടെതാണ് വിധി. സുധീര്‍ ജേക്കബ്ബായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍.
പോസ്‌കോ ആക്ട് പ്രകാരം ആണ്‍കുട്ടികള്‍ ഇരയായിട്ട് കൊല്ലം ജില്ലയില്‍ രജിസ്ട്രര്‍ ചെയ്യുന്ന ആദ്യ കേസാണ് ഇത്. ഇരയുടെയും അമ്മയുടെയും അടക്കം 6 പേരുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.