സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു; ഒരാഴ്ച സൂഷ്മ നിരീക്ഷണം, ജാഗ്രത തുടരണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനൊപ്പം ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍  അതീവ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളെ സജ്ജമാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 210 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലായിരുന്നു കൂടുതല്‍ കേസുകള്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകള്‍.  പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശമുണ്ട്.

Top