രാജ്യത്ത് 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 94,742 പേർ; 159 മരണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,419 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19. രോ​ഗികളുടെ എണ്ണം തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ 11.6 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. നി​ല​വി​ൽ 94,742 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 159 മ​ര​ണ​ങ്ങ​ളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആ​കെ മ​ര​ണം 4.74 ല​ക്ഷം പി​ന്നി​ട്ടു.

8,251 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​.129.54 കോ​ടി ഡോ​സ് വാ​ക്സി​ൻ ഇ​തു​വ​രെ രാ​ജ്യ​ത്ത് ന​ൽ​കി​യെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക്. സം​സ്ഥാ​ന​ങ്ങ​ളു​ടെ കോ​വി​ഡ് ക​ണ​ക്കി​ൽ കേ​ര​ളം ത​ന്നെ​യാ​ണ് മു​ന്നി​ൽ. 5,038 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 893 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ 703 പേ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാ​ജ്യ​ത്ത് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും ആ​ലോ​ച​ന​ക​ൾ തു​ട​രു​ക​യാ​ണ്.

Top