ലോകത്ത് 21 കോടി കൊവിഡ് ബാധിതർ; രോഗികളുടെ എണ്ണം കൂടുതൽ അമേരിക്കയിൽ

വാഷിംങ്ടൺ: കൊവിഡിന്റെ ഭീതി ലോകരാജ്യങ്ങളെ വിട്ടകലുന്നില്ല. ലോകത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയായി ഉയർന്നു. 21.31 കോടി പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊവിഡ് ബാധിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കോടി എൺപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ലോകത്ത് ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എൺപത്തിയൊൻപത് ലക്ഷം പിന്നിട്ടു. 6.48 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 25,467 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയർന്നു. മൂന്ന് കോടി പതിനേഴ് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ 3.19 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

Top