
കോഴിക്കോട് : ജില്ലാ കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് കളക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല എന്ന് കലക്റ്റർ വ്യക്തമാക്കി. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കുമെന്നും കോഴിക്കോട് ബീച്ചിൽ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് ഇപ്പോൾ 30 ശതമാനത്തിനു മുകളിലാണ്. ഒമിക്രോൺ സാമൂഹ്യവ്യാപനവും ജില്ലയിൽ നടന്നിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഇക്കാരണത്താലാണ് നിയന്ത്രണം കടുപ്പിക്കാൻ കളക്ടർ തീരുമാനിച്ചത്.
ആവശ്യമെങ്കിൽ ബീച്ചിൽ സമയനിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. അവധി ദിവസമായ ഇന്നലെ വൻ ജനക്കൂട്ടമായിരുന്നു ബീച്ചിൽ ഉണ്ടായിരുന്നത്.
പൊതുഗതാഗതങ്ങളിൽ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല എന്നും ബസുകളിൽ നിന്ന് യാത്രചെയ്യുന്നത് അനുവദിക്കില്ലെന്നും കലക്ടർ പറഞ്ഞു.