കോവിഡ് മൂന്നാം തരംഗം കൂടുതൽ  കുട്ടികളെയാണ് ബാധിക്കുന്നത് എന്നത് ഊഹം മാത്രം ; മ്യൂക്കോമൈക്കോസിസ് ഒരു കറുത്ത ഫംഗസ് അല്ല : വിശദീകരണവുമായി എയിംസ് ഡയറക്ടര്‍

സ്വന്തം ലേഖകൻ 

ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുകയാണ്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രമാണെന്ന് എയിംസ് ഡയറക്ടര്‍. ഇക്കാര്യത്തില്‍ ഇതുവരെ  വ്യക്തത ആയിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

രണ്ടാം തരംഗം കുട്ടികളെ മിതമായ രീതിയിലേ ബാധിക്കുന്നുള്ളൂവെന്നതിന് തെളിവുണ്ട്. വരും തരംഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും  തുടരുകയാണെന്നും ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മ്യൂക്കോമൈക്കോസിസ് ഒരു കറുത്ത ഫംഗസ് അല്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് എന്നത് തെറ്റായ പേരാണെന്നും വെളുത്ത ഫംഗസുകളും ഒപ്പം  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫംഗസ് ബാധിച്ചവരുടെ ശരീരത്തിലെ   കറുത്ത നിറത്തിന് കാരണം രക്തപ്രവാഹം നിലയ്ക്കുന്നതിനാലാണെന്ന് ഡോ. രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി.

Top