ട്രാവൻകൂർ സിമന്റസ് റിട്ടയേർഡ് ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

സ്വന്തം ലേഖകൻ

കോട്ടയം. പൊതുമേഖലസ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്സിൽ നിന്നും 2019 മാർച്ച് മുതൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണിക്ക് ഉറപ്പ് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടി.സി.എൽ റിട്ടയേർഡ് എംപ്ലോയീസ് ഫോറത്തിന് വേണ്ടി വിജി എം. തോമസ് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണിക്ക് നിവേദനം നൽകിയിരുന്നു. 35 മുതൽ 40 വർഷം വരെ ജോലി ചെയ്ത് വിരമിച്ച 85 ഓളം ജീവനകാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ളത്. വർഷങ്ങളോളം ജോലി ചെയ്ത് വിരമിച്ച ജീവനക്കാരുടെ ഏക സമ്പാദ്യമാണ് മുടങ്ങികിടക്കുന്നത്.

ജോസ് കെ.മാണി വ്യവസായവകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ട്രാവൻകൂർ സിമന്റ്സ് മാനേജിംഗ് ഡയറക്ടറോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് കമ്പനി അധികൃതരുമായി ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.

Top