കോവിഡ് ചികിത്സയ്‌ക്ക് എപിഎല്ലുകാർ മിതമായ നിരക്ക് നൽകണം ; ഹൈക്കോടതിയിൽ നിലപാട്‌ വ്യക്തമാക്കി കേരള സർക്കാർ

കൊച്ചി :
എപിഎൽ വിഭാഗക്കാർ കോവിഡ് ചികിത്സയ്‌ക്ക് മിതമായ നിരക്ക് നൽകണമെന്നാണ് നിലപാടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എപിഎൽ വിഭാഗങ്ങൾ ചികിത്സയ്‌ക്ക് പണം നൽകണമെന്ന സർക്കാർ ഉത്തരവിൽ ആശയക്കുഴപ്പമുണ്ടെന്നും ഇളവുകൾ ഒഴിവാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ആഗസ്ത്‌ 16നാണ് സർക്കാർ ഉത്തരവിറക്കിയത്.

സർക്കാർ നിലപാട് അറിയിച്ചതോടെ കേസ് കൂടുതൽ വാദത്തിനായി രണ്ടാഴ്ച കഴിഞ്ഞ്‌ പരിഗണിക്കാനായി മാറ്റി.കോവിഡ് ചികിത്സാനിരക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ബെഞ്ച്‌ പരിഗണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top