തിരുവാർപ്പ്: കോവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേട് നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. അർഹതപ്പെട്ടവർ പഞ്ചായത്തിലെ പ്രാഥമികആരോഗ്യകേന്ദ്രത്തിൽ രാവിലെ എത്തിയാൽ ടോക്കൺ കഴിഞ്ഞു പോയി എന്നാണ് അധികൃതർ അറിയിക്കുന്നത്. അതിരാവിലെ മുതൽ കാത്തുനിന്ന ആളുകൾക്ക് ടോക്കൺ ലഭിക്കാതെ വരുകയും അതിനു ശേഷം വന്ന ആളുകൾക്ക് ടോക്കണിൽ മുൻഗണന ലഭിച്ചതിനാലാണ് ആളുകൾ ബഹളം തുടങ്ങിയത്.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയതോടെ വാക്സിൻ എടുക്കാൻ വന്ന ആളുകളും സമരത്തോടൊപ്പം ചേരുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പടിക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.ആശുപത്രി മെഡിക്കൽ ഓഫിസറെ കണ്ട് പ്രതിഷേധം അറിയിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്ര അധികാരികളുടെ ഭാഗത്തു നിന്നും ഈ സ്‌ഥിതി തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
പ്രതിഷേധ പരിപാടികൾക്ക് മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരിൽ , വി എ വർക്കി, സക്കീർ ചെങ്ങംപള്ളി, ബോബി മണലേൽ, ലിജോ പാറെക്കുന്നുംപുറം, രാഷ്മോൻ ഓത്താറ്റിൽ, പ്രോമീസ് കാഞ്ഞിരം, മോനിച്ചൻ വട്ടപ്പള്ളി, അശ്വിൻ സാബു, സുനിൽ ഇ എസ്, അഭിമന്യൂ വട്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി.പ്രായമായവരും അസുഖബാധിതരും നിരവധി തവണ വന്നാലും ടോക്കൺ കിട്ടാത്ത സ്ഥിതിയിൽ തിരിച്ചു പോകേണ്ട അവസ്ഥയിലാണ്.