തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, നികുതിയും വെള്ളക്കരവും വൈദ്യുതി ചാർജും ജി.എസ്.ടിയും ബാങ്ക് പലിശ എന്നിവയിൽ ഇളവ് അനുവദിക്കുക, പാചക വാതക സിലിണ്ടറിന്റെ വില വർദ്ധനവ് പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്.
ധർണ സമരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഹോട്ടൽ അസോസിയേഷൻ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റ് തലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണയും നടന്നു.