ന്യൂഡല്‍ഹി: പശുവുമായി ബന്ധപ്പെട്ട് നിരവധി വിധികളും പ്രസ്താവനകളും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പുതുതായി വരുന്ന വാര്‍ത്തയാണ് പശുവിന്റെ ഔഷധഗുണം പരിശോധിക്കാന്‍ ഒരുങ്ങുന്നു എന്നത്. പശുവിന്റെ മൂത്രവും ചാണകവും ഔഷധം തന്നെയാണോ എന്ന് പരിശോധിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഗ്രാമവികസന സാങ്കേതി വിദ്യാ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷണങ്ങള്‍ നടത്തുക. പാല്, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവ അടക്കം പശുവിന്റെ എല്ലാ ഉത്പന്നങ്ങളും പരീക്ഷിക്കുവാനാണ് ഗവേഷണം നടത്തുന്നത് വഴി ഉദ്ദേശിക്കുന്നത്.
ഇന്ത്യയുടെ പരാമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദത്തിലും ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നുണ്ട്. മുന്‍പ് രാജസ്താനിലെ വിദ്യാഭ്യാസമന്ത്രി പശുവിന്റെ അകിടില്‍ നിന്നും പുറത്തുവിടുന്ന ഓക്സിജനെപറ്റി അഭിപ്രായപ്രകടനം നടത്തിയത് വന്‍വിവാദമായിരുന്നു. നിരവധി ട്രോളുകളാണ് ബിജെപിക്കെതിരെയും ഇദ്ദേഹത്തിനെതിരേയും ഉയര്‍ന്നുവന്നത്.
നേരത്തെ സമാനമായി യോഗയുടേയും ധ്യാനത്തിന്റെയും ഗുണഫലത്തെക്കുറിച്ച്ഗവേഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പഞ്ചഗവ്യപരിശോധനക്കായുള്ള സമിതിയെ ഇതുവരെ തെരഞ്ഞെടുത്തില്ല. ഇതിനെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തീരുമാനിക്കും.