ന്യൂഡല്‍ഹി: അറവുശാലകളിലേക്ക് കന്നുകാലികളെ എത്തിക്കുന്നത് കര്‍ക്കശമായി നിരീക്ഷിക്കുമെന്ന് മേനക ഗാന്ധി .മാംസത്തിനു വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിെന്‍റ വിജ്ഞാപനം കര്‍ശനമായി നടപ്പാക്കാന്‍ തുടക്കം കുറിച്ചു.
മാംസമാക്കാനും ബലികൊടുക്കാനും കന്നുകാലികളെ ചന്തയില്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ച വനം-പരിസ്ഥിതി മന്ത്രാലയത്തിെന്‍റ വിജ്ഞാപനത്തിന് േമയ് 23 മുതല്‍ തെന്ന സാധുതയുണ്ട്. അസാധാരണ ഗസറ്റ് വിജ്ഞാപനമായി ഇതുസംബന്ധിച്ച ചട്ടങ്ങള്‍ ഇറക്കിയത് 23നാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കാലിച്ചന്തനിയന്ത്രണ) ചട്ടം-2017 ഗസറ്റില്‍ വരുന്ന തീയതിക്കുതന്നെ പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നടപടി സ്വീകരിക്കാം. അതേസമയം, വാങ്ങല്‍-വില്‍പന നടന്നാല്‍ ഇൗടാക്കുന്ന പിഴയോ ശിക്ഷയോ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല.കേന്ദ്രത്തിെന്‍റ പുതിയ നയങ്ങള്‍ മൃഗങ്ങള്‍ക്കുനേരെയുള്ള അതിക്രമം തടയാന്‍ ഉതകുന്നതാണെന്നും അവര്‍ പറഞ്ഞു.
എട്ടോ ഒമ്പതോ കന്നുകാലികളെ ഉള്‍ക്കൊള്ളാവുന്ന വാഹനത്തില്‍ 80 എണ്ണത്തിനെ കൊണ്ടുപോവുകയും മാര്‍ക്കറ്റുകളിലെത്തിച്ച് അവയെ മാംസത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ ആരോഗ്യം കുറഞ്ഞതും മൃതപ്രായമെത്തിയതുമായ കന്നുകാലികള്‍ വരെ ഉള്‍പ്പെടുന്നു. വനം -പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിലൂടെ ഇത് ശക്തമായി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അവര്‍ പറഞ്ഞു. മേനക ഗാന്ധിയുടെ പീപ്പ്ള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയാണ് വിജ്ഞാപനത്തില്‍ ഒപ്പുവെക്കാന്‍ അന്നത്തെ പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയോട് ആവശ്യപ്പെട്ടതെന്ന് പരിസ്ഥിതി മന്ത്രാലയ കേന്ദ്രങ്ങള്‍ ഇതിനിടെ വിശദീകരിച്ചു.