ഗോമൂത്രത്തിന് ലിറ്ററിന് 10 രൂപ; സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഗോമൂത്രം വാങ്ങണമെന്ന് ശുപാര്‍ശ

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന് ശുപാര്‍ശ.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശുപാര്‍ശ ചെയ്തത്. പ്രായമായ പശുക്കളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്നത് തടയാനുള്ള ശ്രമത്തിന് ഭാഗമായാണ് പുതിയ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിറ്ററിന് പത്തുരൂപ നിരക്കില്‍ ഗോമൂത്രം സംഭരിക്കണമെന്നാണ് ഗോ സേവാ ആയോഗ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പത്തുരൂപയ്ക്ക് ഗോമൂത്രം ശേഖരിക്കാന്‍ തുടങ്ങിയാല്‍ കര്‍ഷകര്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി പ്രായംചെന്ന പശുക്കളെയും സംരക്ഷിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 200 പശുക്കള്‍ പട്ടിണി കിടന്ന് ചത്ത സംഭവത്തിന് പിന്നാലെയാണ് ഗോ സേവാ ആയോഗ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

വളവും കീടനാശിനിയും അടക്കമുള്ളവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ.

ഗോമൂത്രത്തിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ നല്‍കിയാല്‍തന്നെ കര്‍ഷകര്‍ പ്രായമായ പശുക്കളെ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍ വിശേഷര്‍ പട്ടേല്‍ പറഞ്ഞു.

പാല്‍ ലഭിക്കാത്തതൂമൂലമാണ് കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി നേതാവ് ഹരീഷ് വര്‍മ്മയുടെ ഉസ്ഥതയിലുള്ള രണ്ട് ഗോശാളകളിലായി ഗോശാലകളിലായി 90 പശുക്കള്‍ ചത്തിരുന്നു.

ഇതിന് മുമ്പും 200 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോ സേവാ ആയോഗ് ശുപാര്‍ശ വന്നിരിക്കുന്നത്.

Top