മനുഷ്യനായി ജനിക്കാതെ ഒരു പശുവായി ജനിച്ചാല്‍ മതിയായിരുന്നു എന്നു മനുഷ്യര്‍ക്ക് തോന്നും വിധമാണ് ഇപ്പോള്‍ പശുവിന് കൊടുക്കുന്ന പരിഗണന കണ്ടാല്‍ നമ്മളില്‍ പലരും ആശിക്കുന്നത്.ആംബുലന്‍സ് സേവനം ലഭിക്കാതെ സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ പലപ്പോഴായി വന്നിരുന്നു. എന്നാലിതാ ജനങ്ങളെക്കാള്‍ പ്രാധാന്യം പശുക്കള്‍ക്ക് നല്‍കി ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍. പശുക്കള്‍ക്ക് സേവനം നല്‍കുന്നതിനായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
അടുത്തമാസം മുതല്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. പണ്ഡിറ്റ് രവിശങ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. നേരത്തെ ഉത്തര്‍ പ്രദേശില്‍ ഇത്തരമൊരു സേവനം ആരംഭിച്ചിരുന്നു.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം പശുക്കളെ സംരക്ഷിക്കാന്‍ പലവിധ പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. പശുസംരക്ഷണത്തിനായി ഗോ രക്ഷക് സംഘത്തെയും നിയോഗിച്ചു. എന്നാല്‍ പശു സംരക്ഷണത്തിന്‍റെ പേരില്‍ ആളുകള്‍ ക്രൂരമായി ആക്രമിക്കാനും കൊലപ്പെടുത്താനും തുടങ്ങിയതോടെ പ്രധാനമന്ത്രിതന്നെ ഇത്തരം സംഘങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.