തിരുവനന്തപുരത്ത് കാനവും പി പ്രസാദും; വയനാട് വിപി സുനീര്‍ സത്യന്‍ മൊകേരി തൃശൂരില്‍ കെ പി രാജേന്ദ്രന്‍, രാജാജി മാത്യു മാവേലിക്കര ദേവകി സിപിഐ യുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരും സി പി ഐയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രി സി ദിവാകരന്‍ പി പ്രസാദ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. തൃശൂര്‍ മണ്ഡലത്തിലേക്കും സിപിഐയുടെ സാധ്യതാ പട്ടികയില്‍ മൂന്നു പേരുകളാണുള്ളത്. കാനം മതത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പി പ്രസാദിനായിരിക്കും മുന്‍ തൂക്കം. സിറ്റിങ് എംപി സി.എന്‍ ജയദേവന്‍, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യൂസ് തോമസ് എന്നിവരെയാണ് ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചത്. തൃശ്ശൂരില്‍ സിപിഐ യുടെ സിറ്റിംഗ് എംപി ജയദേവനു പകരക്കാരനായി ് മുന്‍ മന്ത്രി കെ.പി രാജേന്ദ്രനായിരിക്കും രണ്ടു തവണ മത്സരിച്ചു വിജയിച്ച ജയദേവനെ മാറ്റിയാണ് കെപി രാജേന്ദ്രനെ പരിഗണിക്കുന്നത്.

മാവേലിക്കര ലോക്‌സഭാ സീറ്റില്‍ ജില്ലാ കമ്മിറ്റി പരിഗണിക്കുന്നതില്‍ പ്രധാനമായ പേര് ദേവകിയുടേതാണ്. ജില്ലാ കമ്മിറ്റി അംഗമായ ദേവകി മുമ്പ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇരുപത്തിയേഴാമത്തെ വയസിലാണ് ദേവകി ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായത്. സി.പി.ഐയുടെ നേതാവും പ്രമുഖ വാഗ്മിയുമായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ. പി. എം. എസ് നേതാവും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുയും ചെയ്ത പുന്നല ശ്രീകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി. പി. ഐ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവസാനം പാര്‍ട്ടിയംഗമായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ തീരുമാനിക്കുകയായിരുന്നു. വയനാട്ടില്‍ സിപിഐ ദേശീയ കൗണ്‍സില്‍അംഗവും മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയുമായ പി വസന്തം, സത്യന്‍ മൊകേരി, ജില്ലാ എക്‌സിക്യൂട്ടിവ് അംഗമായ വിപി സുനീര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ സുനീര്‍ സി.പി.ഐ മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറിയുമാണ്. നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ നേരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് സജീവമായ സുനീറിന് വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിലും സ്വാധീനമുണ്ടാക്കാനുകുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.

Top