ന്യൂഡല്‍ഹി: സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എ.ബി ബര്‍ദന്‍ (92 ) അന്തരിച്ചു.രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ധന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഡല്‍ഹിയിലെ ജെ ബി പന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സ്കൂള്‍ അധ്യാപികയായിരുന്ന പ്രഭ 1988ല്‍ നിര്യാതയായി. ഡോ. അളക(അഹമ്മദാബാദ്), അമേരിക്കയില്‍ സാമ്പത്തിക വിദഗ്ധനായ അശോക് എന്നിവര്‍ മക്കളാണ് . ഡല്‍ഹി ജെ.ബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴിന്ആശുപത്രിയില് പ്രവേശിച്ച അദ്ദേഹത്തിെന്റ നില ഗുരുതരമായി തുടരുകയായിരുന്നു. 1996 മുതല്‍ 2012 വരെയാണ് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ചുമതല വഹിച്ചത്.
നിലവില്‍ ബംഗ്ളാദേശിെന്റ ഭാഗമായ സില്‍ഹെത്തില്‍ 1925 സെപ്തംബര്‍ 25നാണ് അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ.ബി ബര്ദെന്റ ജനനം. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ബര്ദെന്റ കുടുംബം നാഗ്പൂരിലെത്തി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ 1940 ല്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവേശം. പാര്‍ട്ടി പ്രവര്‍ത്തനത്തെ കുടുംബം എതിര്‍ത്തപ്പോള്‍ വീടുവിട്ടിറങ്ങി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും പഠിച്ച ബര്‍ദന്‍ സര്‍വകലാശാല യൂണിയന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 45 ല്‍ എ.ഐ.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി.
പിന്നീട് പ്രവര്‍ത്തന രംഗം ട്രേഡ് യൂണിയന്‍ മേഖലയിലേക്ക് മാറ്റി. ടെക്സ്റ്റൈല്‍, ഖനി, വൈദ്യുതി മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1957-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ സിറ്റി മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1964 ലെ പിളര്‍പ്പിന് ശേഷം പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ അംഗമായി. 1978 ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവില്‍ അംഗമായി. 1967, 80 വര്‍ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റു. 1995 ല്‍ സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ബര്‍ദനില്‍ വന്നു ചേര്‍ന്നു.
ഭാര്യ പത്മാ ദേവിെന്റ മരണത്തോടെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ അേജായ് ഭവനിലേക്ക് താമസം മാറി. മക്കള്‍: ഡോ. അല്‍ക്ക ബറുവ, പ്രഫ. അശോക് ബര്‍ദന്‍. 2012 ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.