പത്തനംതിട്ട: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശം സംസ്ഥാനത്ത് വലിയ തോതില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി എപി ജയന് ഗണപതി വിഗ്രഹങ്ങള്‍ക്ക് മുന്നില്‍നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. ഒരു യാത്രയുടെ തുടക്കം എന്നാണ് ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
മിത്ത് വാദത്തില്‍ സ്പീക്കര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗണപതിക്കൊപ്പം ജില്ലാ സെക്രട്ടറിയുടെ സ്വന്തം ചിത്രം ഫേസ്ബുകില്‍ പങ്കുവച്ചത്.
അതേസമയം സിപിഐഎം വര്‍ഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.