തിരുവനന്തപുരം:വിലപേശാന്‍ ഇനി സി.പി.ഐയും . എല്‍.ഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു പ്രതിനിധികള്‍ വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലുണ്ടായിരുന്ന വകുപ്പുകളില്‍ മാറ്റം വേണമെന്നും, തൊഴില്‍വകുപ്പ് പുതുതായി വേണമെന്നുമുള്ള ആവശ്യവും സിപിഐ മുന്നോട്ടുവച്ചിട്ടുണ്ട്. വനംവകുപ്പ് വേണ്ടെന്ന നിലപാടിലാണ് സിപിഐ.
2011ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നത്. ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ലീഗിനെ മറികടന്ന് നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയുമായി. 1980നുശേഷം സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ വിജയമാണിത്. ഈ സാഹചര്യത്തിലാണ് പുതിയ വകുപ്പുകളും അഞ്ച് മന്ത്രിമാരുമെന്ന ആവശ്യം സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു മന്ത്രിമാരെന്ന ആവശ്യം സിപിഐ നേതൃത്വം മുന്നോട്ടുവച്ചത്.