സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു; അധ്യക്ഷ സ്ഥാനം രാജിവച്ചു

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി രവീന്ദ്രനാഥ് രാജിവെച്ചു. പോക്സോ നിയമപ്രകാരം രവീന്ദ്രനാഥിനെതിരെ കേസെടുത്തു. ഒരാഴ്ചമുമ്പാണ് പീഡനം നടന്നത്. ട്യൂഷനെടുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്ര നാഥ് പീഡിപ്പിച്ചുവെന്നാണ് പരാതി. . ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പൊലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വിദ്യാര്‍ത്ഥി സ്‌കൂള്‍ അധികൃതര്‍ മുന്‍പാകെ നല്‍കിയ പരാതിയും അധികൃതര്‍ പൊലീസിനു കൈമാറി. വിവരങ്ങള്‍ ശേഖരിച്ച ശേഷം മൊഴി രേഖപ്പെടുത്താനായി വിദ്യാര്‍ത്ഥിയെ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രവീന്ദ്രനാഥ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top