ന്യൂഡെൽഹി: മാതാ അമൃതാനന്ദമയി ഉൾപ്പെടെയുള്ള ആൾ ദൈവങ്ങളെ നിർത്തിപ്പൊരിച്ച് സിപിഎം ദേശീയ നേതൃത്വം. സിപിഎം പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയിലാണ് മാതാ അമൃതാനന്ദമയി ഉൾപ്പെടെയുള്ള ആൾ ദൈവങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുള്ളത്.ഗുർമീത് റാം റഹീം കേസിനു പിന്നാലെ അതിശക്തമായി ആൾ ദൈവങ്ങൾക്ക് നേരെ പൊതുജനവികാരം മുതലെടുക്കാൻ സി.പി.എമ്മും
ഗുർമീത് കേസിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പലതും വോട്ട് ബാങ്ക് ഭയന്ന് ആൾ ദൈവങ്ങൾക്കെതിരെ നിലപാടെടുക്കാൻ മടിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ആര്എസ്എസിന്‍റെ പിന്തുണയോടെ വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത ആൾ ദൈവമാണ് അമൃതാനന്ദമയി എന്നാണ് പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗത്തിൽ പറയുന്നത്.
ഗുരുതരമായ ആരോപണങ്ങളും രൂക്ഷമായ വിമർശനങ്ങളുമാണ് ലേഖനത്തിലുള്ളത്. ആത്യന്തികമായി ബിജെപിയ്ക്കും ആര്എസ്എസിനും എതിരെയാണ് ലേഖനം. ഭൂമി കൈയ്യേറാനും തട്ടിപ്പ് നടത്താനും ആൾ ദൈവവങ്ങൾക്ക് സഹായം നല്കുന്നത് ബിജെപിയും ആർഎസ്എസും ആണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ബാബാ രാംദേവ്, ആശാറാം ബാപ്പു, ജഗ്ഗി വാസുദേവ്, ശ്രീശ്രീ രവിശങ്കര്എന്നിവര്ക്കെതിരേയും ലേഖനത്തിൽ വിമർശനമുണ്ട്. സിപിഎമ്മിന്‍റെ മുൻ ദേശീയ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് ആണ് പീപ്പിൾ ഡെമോക്രസിയുടെ പത്രാധിപർ.