കോട്ടയം :പുതുപ്പള്ളി ഏരിയാ സമ്മേളനത്തിൽ യേശു ക്രിസ്തുവിന്റെ ചിത്രമുള്‍പ്പെടുത്തിയതിനെതിരേ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് .പ്രചാരണ പോസ്റ്ററില്‍ യേശു ക്രിസ്തുവിന്റെ ചിത്രമുള്‍പ്പെടുത്തിയതിനെതിരേ ക്രിസ്ത്യന്‍ സംഘടനകളും ദേവതകളുടെയും തെയ്യങ്ങളുടെയും രൂപങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയതിനെതിരേ ഹൈന്ദവ സംഘടനങ്ങളും പ്രതിഷേധമുയര്‍ത്തി.ഇത് പ്രദേശത്ത് പുതിയ വിവാദം സൃഷ്ടിച്ചിരിക്കയാണ് .
സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ കോട്ടയത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ച ഐലിന്റെ ദുരന്തത്തോടു പ്രതികരിച്ച് റോഡിലെ പ്രകടനങ്ങള്‍ക്കെതിരേ സി.പി.എം. െസെബര്‍ ഗ്രൂപ്പുകള്‍ വാളെടുത്തപ്പോള്‍ പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളുടെ ഭാഗമായി നടത്തിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചുകള്‍ ജനത്തെ കുടുക്കിയതു മണിക്കൂറുകള്‍ എന്നും ആരോപണം .പുതുപ്പള്ളി ഏരിയാ സമ്മേളനം കോട്ടയം കൂരോപ്പടയില്‍ നടത്തിയത് നടുറോഡില്‍ സ്‌റ്റേജ് കെട്ടിയായിരുന്നു എന്നതും വിവാദത്തിലാണ് ..
െബെപ്പാസ് നാലു ദിവസത്തേക്കു പാര്‍ട്ടി സ്വത്താക്കിയായിരുന്നു ഇവിടെ സമ്മേളനം. മാവേലിക്കര ഏരിയാ സമ്മേളനത്തിനു സമാപനം കുറിച്ചു നടത്തിയ പ്രകടനം രണ്ടു മണിക്കൂര്‍ നഗരത്തെ നിശ്ചലമാക്കി. പുതിയകാവ് മുതല്‍ മിച്ചല്‍ ജങ്ഷന്‍ വരെ ഗതാഗതം നിലച്ചു. ദിവസങ്ങള്‍ക്ക് മുന്‍പു കാഞ്ഞങ്ങാട് തീരദേശ റോഡില്‍ പ്രകടനവും റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും നടക്കുന്നതിനിടെ റാലിയോട് അരികുചേര്‍ന്ന കാറിന്റെ ബോണറ്റില്‍ ചവിട്ടി വളണ്ടിയര്‍ ക്യാപ്റ്റന്‍ അരിശം തീര്‍ക്കുന്ന ദൃശ്യങ്ങള്‍ െവെറലായിരുന്നു. കണ്ണൂര്‍ പാനൂരില്‍ റോഡ് ഷോയ്ക്ക് ആംബുലന്‍സാണ് അകമ്പടിയാക്കിയത്.മലപ്പുറത്ത് കോഡൂര്‍ ചെമ്മങ്കടവ് നഗരം നിശ്ചലമായി. സമ്മേളനവാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തപ്പോഴുണ്ടായത് കിലോമീറ്ററുകള്‍ നീണ്ട ഗതാഗതതടസം. ഇന്നലെ ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായെങ്കിലും അതു സൃഷ്ടിച്ച വിവാദങ്ങള്‍ ബാക്കിയാണ്.