127 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പാര്‍ട്ടിചാനലും പത്രവും ഇടനിലയാക്കി; ആന്ദ്ര സംസ്ഥാന കമ്മിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്റെ അന്വേഷണം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കള്‍ നടന്നതിന്റെ നിരവധി തെളിവുകള്‍ പുറത്ത് വന്നിരുന്നു . തേരളത്തില്‍ തലസ്ഥാനത്തെ പ്രമുഖ സഹകരണ ബാങ്കുകള്‍ക്കെതിരെയും കോടികളുടെ തിരിമറിയെ കുരിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് അട്ടിമറിയ്ക്കപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപിയുടെ മൗനവും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. കേരളത്തിലെ സിപിഎം നേതൃത്വത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആരോപണങ്ങള്‍ പിന്നീട് ഇല്ലാതാവുകയായിരുന്നു. ഇപ്പോഴിതാ ദേശിയ തലതത്തില്‍ സിപിഎമ്മിനെ മാനക്കേടിലാക്കി ആ്്രന്ദയിലെ സിപിഎം നേതാക്കളുടെ കോടികളുടെ ഇടപാടുകള്‍ പുറത്ത് വന്നിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ പാര്‍ട്ടി ചാനലും പാര്‍ട്ടി പത്രവുംവരെ ഉപയോഗിച്ചുവെന്നാണ് തെളിവുകള്‍ പുറത്ത് വരുന്നത്. ഇതിനെതിരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തന്നെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

127.71 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാട് സിപിഎം നടത്തിയെന്നാണ് ആരോപണം. ആന്ധ്രാ സിപിഎമ്മിന്റെ പ്രജാശക്തി പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സിനെതിരെയാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 ടിവി എന്ന തെലുങ്ക് ടിവി ചാനല്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിനു വിറ്റതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ കോര്‍പറേറ്റ്കാര്യ സഹമന്ത്രി പി.പി. ചൗധരി കഴിഞ്ഞ 4നു ലോക്സഭയെ അറിയിച്ചിരുന്നു. പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് അക്കൗണ്ടിലേക്കു വലിയ തോതില്‍ പണം വന്നതെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പൊളിറ്റ്ബ്യൂറോ അംഗം ബി.വി. രാഘവുലു ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ക്കെതിരെ ടിവി ചാനലിന്റെ വില്‍പനയുമായി ബന്ധപ്പെട്ടു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞ മാര്‍ച്ചില്‍തന്നെ പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനു കേന്ദ്ര നേതൃത്വം തയാറായില്ലെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നുതന്നെ വീണ്ടും പരാതിയുണ്ടായി. ഇതും കേന്ദ്രസര്‍ക്കാരിന്റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം വേണമെന്നു പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. പാര്‍ട്ടി അതിന്റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. കള്ളവെളുപ്പിക്കാന്‍ സിപിഎം കൂട്ടുനിന്നതിന്റെ പേരില്‍ പാര്‍ട്ടിയ്ക്ക് അന്വേഷണം നടത്തേണ്ട ഗതികേട് സിപഎമ്മിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Top