കൊല്‍ക്കത്ത : അനുദിനം വര്‍ധിച്ചു വരുന്ന വര്‍ഗീയ കലാപങ്ങളും. തന്മൂലം അരക്ഷിതമായ ജനജീവിത സാഹചര്യങ്ങളും. ബംഗാളിലെ ജനങ്ങളെ പുനര്‍വിചിന്തത്തിന് പ്രേരിപ്പിക്കുന്നു എന്ന വസ്തുതക്ക് ശക്തമായ തെളിവായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന റാലിയിലെ ബഹുജന പങ്കാളിത്തം .
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരണത്തിന് കീഴില്‍ ബംഗാളില്‍ ഉടനീളം നടമാടുന്ന വര്‍ഗീയ കലാപങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 19 ഇടതുപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞദിവസം നടത്തിയ റാലിയില്‍ അണിനിരന്നത് പതിനായിരണങ്ങളാണ്.
നീണ്ട 34 വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണകാലത്ത് ബംഗാളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒന്നായിരുന്നു വര്‍ഗീയ കലാപങ്ങള്‍ മത സൗഹാര്‍ദ്ദത്തിന് കേള്‍വികേട്ട നാടായിരുന്നു വംഗനാട്. എന്നാല്‍ തൃണമൂല്‍ ഭരണത്തിന് കീഴിലെ സ്ഥിതി അത്യന്തം ഭീകരമായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗാളില്‍ 25 വര്‍ഗീയ കലാപങ്ങളാണ് നടമാടിയത്. മമത ബാനര്‍ജി മുഖ്യമന്ത്രിയായശേഷം കൈക്കൊണ്ട പക്ഷപാതപരമായ നടപടികളാണ് വര്‍ഗീയകലാപത്തിന് വഴിമരുന്നിട്ടത്. അതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി അരങ്ങേറുന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍. സൗഹാര്‍ദ്ദവും സമാധാനവും പുലരുന്ന ഒരു അന്തരീക്ഷം സൃഷ്ട്ടിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയേ മതിയാകൂ എന്ന ജനങ്ങളുടെ തിരിച്ചറിവാണ് ബംഗാള്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാനിരിക്കുന്നത്…