![](https://dailyindianherald.com/wp-content/uploads/2016/10/CENTRAL-JAIL-KANNUR-.png)
കണ്ണൂര്‍ : പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കയ്യില്‍ വെച്ചു കേരളം ഭരിക്കുമ്പ്പോള്‍ ജയിലുകളില്‍ സി.പി.എം അനുഭാവികളുടെ ഭീകര വാഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനടക്കമുള്ള സിപിഐ(എം) തടവുകാര്‍ കണ്ണൂര്‍ ജില്ലാ ജയിലില – ഭീകരത് സൃഷ്ടിക്കുന്നതായി ആരോപണം . സിപിഐ- എമ്മുമായി ബന്ധമില്ലാത്ത തടവുപുള്ളികളെ വിക്രമനും സംഘവും നിരന്തരമായി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായാണ് റിപ്പോര്‍ട്ട്.മോഹനന്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന പാതിരയാട് സ്വദേശി നവജിത്തിനെ വിക്രമനും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് ജയില്‍ വാര്‍ഡന്മാരുടെ മുന്നിലിട്ടു മര്‍ദ്ദിച്ചത്.
സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മരുന്നുവാങ്ങാന്‍ പോകുന്നതിനിടെയാണ് വിക്രമനും സംഘവും മര്‍ദ്ദിച്ചതെന്ന് നവജിത്ത് പിന്നീട് ജയിലില്‍ തന്നെ കാണാത്തിയ ആര്‍എസ്എസ് നേതാക്കളോട് പറഞ്ഞു. നിന്നെയൊന്നും ഇനിയുള്ള കാലം സുഖിച്ചു ജീവിക്കാന്‍ വിടില്ലെടാ എന്ന് പറഞ്ഞുകൊണ്ടാണ് മര്‍ദ്ദനമെന്നും നവജിത്ത് പറയുന്നു.പുറത്തും വയറിനുമാണ് നവജിത്തിന് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ നവജിത്ത് സൂപ്രണ്ടിന് പരാതി നല്‍കി. നേരത്തെ സിപിഐ(എം) ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന നവജിത്തിനെ ഈ മാസം പതിനൊന്നിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Also Read : പുരുഷന്‍മാർ സ്ത്രീകളെ പോലെ കാലിലെ രോമം റിമൂവ് ചെയ്യുമോ ?
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ചില പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്. സിപിഐ(എം) അനുകൂല പൊലീസ് സംഘടനയിലെ നേതാക്കളെ കണ്ണൂരിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഇവരാണ് സിപിഐ(എം) തടവുപുള്ളികള്‍ക്ക് സര്‍വ്വാധികാരങ്ങളും നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ വിക്രമനും സംഘവും മറ്റു രാഷ്ട്രീയ തടവുകാരുടെ ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടതായും പരാതി ഉയര്‍ന്നിരുന്നു. കിര്‍മാണി മനോജും വിക്രമനും ഉള്‍പ്പെടുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തടവുകാരുടെ ഒരു സംഘം തന്നിഷ്ടപ്രകാരമായിരുന്നു എല്ലാം ചെയ്തിരുന്നത്. ജില്ലാ ജയിലില്‍ ഇഷ്ടമുള്ള സമയത്ത് സെല്ലില്‍ കയറുകയും ഇറങ്ങുകയും ചെയ്യും. മറ്റു തടവുകാരില്‍ നിന്ന് വ്യത്യസ്തമായി വിക്രമനും സംഘത്തിനും ഭക്ഷണത്തിന് പ്രത്യേക മെനുവുണ്ട്. ഇവരുടെ ആവശ്യാനുസരണം ഫോണ്‍ ചെയ്യാനുള്ള സൗകര്യം വാര്‍ഡന്മാര്‍ ചെയ്യുന്നതായും ആരോപണമുണ്ട്. പുറത്തെ സംഘര്‍ഷം ജയിലിനുള്ളിലേക്കും വ്യാപിക്കാതിരിക്കാന്‍ സിപിഐ(എം) തടവുകാരേയും മറ്റ് രാഷ്ട്രീയ തടവുകാരേയും പ്രത്യേകം ബ്ലോക്കുകളിലായാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് രാഷ്ടീക്കാരുടെ സെല്ലില്‍ വന്ന് സിപിഐ(എം) തടവുകാര്‍ ഭീഷണി മുഴക്കുകയും തെറി പറയുന്നതും നിത്യസംഭവമാണെന്നും സിപിഐ(എം) ഇതര തടവുപുള്ളികള്‍ ജയില്‍ സന്ദര്‍ശിക്കുന്ന ബന്ധുക്കളോട് പറഞ്ഞു. വിവിധ കേസുകളിലായി റിമാന്റില്‍ കഴിയുന്ന പ്രതികളെയാണ് സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നുള്ള ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.