![](https://dailyindianherald.com/wp-content/uploads/2018/03/p-jayarajan-jatha.jpg)
കണ്ണൂർ :കണ്ണൂരിൽ സമാധാന മുദ്രാവാക്യം മുഴക്കി സി.പി.എം.സമാധാന’ യാത്ര.സാമാധാനത്തിന്റെ യാത്ര. തുടങ്ങുന്നത് ഏറെ വിവാദമായ ഷുഹൈബിനെ വെട്ടിക്കൊന്ന സ്ഥലത്തുനിന്നാണ് .കീഴാറ്റൂര്‍ വികസന വിരുദ്ധത സമരം മറക്കാൻ ‘വികസന മുദ്രാവാക്യവും ഉയർത്തും .കണ്ണൂരിലെയും സംസ്ഥാനത്തെയും സിപിഎം നേരിടുന്ന രാഷട്രീയ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളാണ് കീഴാറ്റൂര്‍ ‘വയല്‍കിളി’ സമരവും മട്ടന്നൂര്‍ ഷുഹൈബ് വധവും. സംസ്ഥാന നേതൃത്വത്തിന് തന്നെ പ്രതിരോധം നഷട്‌പ്പെട്ട രണ്ട് കാര്യങ്ങളും നടന്നത് പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂരില്‍ പാര്‍ട്ടിയുടെ മുഖം മിനുക്കാന്‍ ജാഥ നടത്താനൊരുങ്ങുകയാണ് ജില്ലാ നേതൃത്വം. ‘സമാധാനം,വികസനം’ എന്ന മുദ്രാവാക്യ മുയര്‍ത്തി ജില്ലയില്‍ രണ്ട് മേഖലാ ജാഥകള്‍ നടത്താനാണ് സിപിഎം തീരുമാനം.
2018 ഏപ്രില്‍ 4 മുതല്‍ 9 വരെ ജാഥ ജില്ലയില്‍ പര്യടനം നടത്തും.സംസ്ഥാന കമ്മറ്റിയംഗം സ:ജെയിംസ് മാത്യു നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഷുഹൈബ് കൊല്ലപ്പെട്ട തെരൂര്‍-പാലയോട് വെച്ച് ഏപ്രില്‍ 4 ന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം സ:പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കമ്മറ്റിയംഗം സ:കെ കെ രാഗേഷ് എം.പി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കണ്ണൂര്‍ സിറ്റിയില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വികസന കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കാനുമാണ് സിപിഎം തീരുമാനം.
മട്ടന്നൂരിലെ ഷൂഹൈബ് വധം സിപിഎമ്മിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആദ്യം നിലപാട് സ്വീകരിക്കുകയും ഒടുവില്‍ പാര്‍ട്ടി പ്രവര്‍തകരെ പിടികൂടിയപ്പോള്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടാതിരിക്കാനുള്ള അതീവ ശ്രമത്തില്‍ സര്‍ക്കാര്‍ കോടതി കയറിയിറങ്ങുകയാണ്. ഇത് കൂടാതെ വയല്‍കിളി സമരത്തിന് ലഭിച്ച പിന്തുണയും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ഇവരെ വികസന വിരുദ്ധരായി മുദ്രകുത്തി പാര്‍ട്ടി നയം വ്യക്തമാക്കുകകൂടിയാണ് ജാഥയുടെ ലക്ഷ്യം