ലീഗിനെയും മമ്മൂട്ടിയെയും ഒപ്പം കൂട്ടി; കേരളം പിടിക്കാൻ സി.പി.എം

കൊച്ചി:ദിനം പ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് മുന്നണിയിൽ നിന്നും മുസ്ലിം ലീഗ് പുറത്ത് ചാടുമെന്ന സൂചന നൽകുമ്പോൾ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം തൂത്തുവാരാനുള്ള തന്ത്രങ്ങള്‍ ഒരുക്കി സിപിഎം നേതൃത്വം തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി പ്രയത്‌നിക്കുമ്പോള്‍ അതിന്റെ ചുവട് പിടിച്ചു കേരളം തൂത്തുവാരാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് സിപിഎം. ഇതിനായി മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ ആരംഭിച്ചതായാണ് സൂചന. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന് ഏറെ നിര്‍ണായകമാണ്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തണമെങ്കില്‍ പാര്‍ലമെന്റിലെ പ്രാതിനിധ്യം വര്‍ധിപ്പിച്ചേ മതിയാകൂ. ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ സംഭാവന ചെയ്തിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നാമാവശേഷമായി കഴിഞ്ഞു. മൂന്നംഗങ്ങളില്‍ കൂടുതല്‍ ത്രിപുരയില്‍ നിന്നും ലഭിക്കില്ല ,പിന്നെ ഏക പ്രതീക്ഷ കേരളം മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്യം പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെങ്കില്‍ കേരളത്തില്‍ നിന്നും മിന്നുന്ന വിജയം കൂടിയേ തീരൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ യുഡിഎഫിന് ശക്തമായ അടിത്തറ പാകുന്നതില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിനും ശക്തമായ പങ്കുണ്ട്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമാണുള്ളത്. ലീഗ് ഇടതുമുന്നണിയില്‍ എത്തുകയാണെങ്കില്‍ കേരളത്തിലെ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളും സ്വന്തമാക്കാമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. ഇതിനാല്‍ എന്ത് വിലകൊടുത്തും മുസ്ലിം ലീഗിനെ ഇടതു മുന്നണിയില്‍ എത്തിക്കാനുള്ള തീവ്രശ്രമമാണ് അണിയറയില്‍ നടക്കുന്നത്.kunjalikkutti1
സിപിഎം നേതൃത്വവുമായും മുഖ്യമന്ത്രിയുമായും വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒരു മുസ്ലിം ലീഗ് എംപിയാണ് ഇതിനു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. ലീഗിനെ ഇടതു പാളയത്തില്‍ എത്തിക്കാന്‍ മുന്‍കാലങ്ങളില്‍ കൊണ്ട് പിടിച്ച ശ്രമം നടന്നിരുന്നങ്കിലും പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം പാളുകയായിരുന്നു.

മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ലീഗ് ദേശീയ നേതാവ് ഇ. അഹമ്മദും ഇടതു ബന്ധത്തിന് താത്പര്യം കാണിച്ചിരുന്നില്ല.വിഎസ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഏറെക്കുറെ ഒറ്റപെട്ടതും ഇ. അഹമ്മദിന്റെ അഭാവവും ലീഗ്-സിപിഎം ബന്ധത്തിനുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കത്തിനു പാര്‍ട്ടി നേതൃത്വങ്ങൾ
പച്ചക്കൊടി കാണിച്ചെതെന്നാണ് സൂചന.നിലവില്‍ രണ്ടു സീറ്റാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിന് സ്ഥിരമായി നല്‍കുന്നത്. എന്നാല്‍ ഇത്തവണ സീറ്റ് കൂട്ടി ചോദിക്കാനാണ് ലീഗ് തീരുമാനം. കോഴിക്കോട്, വയനാട് സീറ്റുകളാണ് ലീഗ് നേതൃത്വം മത്സരിക്കാന്‍ കൂടുതല്‍ ആവശ്യപ്പെടുക. എന്നാല്‍ യാതൊരു കാരണവശാലും കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ കഴിയില്ല.

ഈ അവസരം അണികളോട് വിശദീകരിച്ചു മുന്നണി മാറാനുള്ള സാധ്യതകളാണ് ലീഗ് നേതൃത്വം ആരായുന്നത്. ഇക്കാര്യത്തില്‍ ലീഗിലെ മിക്ക മുതിര്‍ന്ന നേതാക്കള്‍ക്കും എതിര്‍പ്പില്ല. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും കോഴിക്കോട്, കാസര്‍കോഡ് ജില്ലയിലെ ചില മണ്ഡലം കമ്മറ്റികള്‍ മാത്രമാണ് ഇടതുപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നത്.കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ കുറക്കുന്നത് സിപിഎമ്മിനെ പോലെ ബിജെപി ദേശീയ നേതൃത്വത്തിനും താത്പര്യമുള്ള വിഷയമാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള സംഘടനാ സംവിധാനം ബിജെപിക്കില്ലാത്തതിനാല്‍ സിപിഎം ശ്രമങ്ങള്‍ക്ക് ബിജെപിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ടാകുമെന്നും ഉറപ്പാണ്. ഇടതു പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്ന ലീഗ് നേതാവിന് ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധമാണുള്ളത്.

ഇടതുപക്ഷവുമായി എക്കാലത്തും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിനിമാതാരം മമ്മൂട്ടിയെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി രംഗത്ത് ഇറക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മധ്യകേരളത്തിലെ ഏതെങ്കിലും മണ്ഡലങ്ങളില്‍ നിന്നു മമ്മൂട്ടിയെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഇതോടൊപ്പം മാണി കോണ്‍ഗ്രസിന്റെ പിന്തുണ കൂടിയാകുമ്പോള്‍ കേരളം തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

Top