17 അംഗ സി.പി.എം സെക്രട്ടറിയേറ്റിനെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എ മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, പി.കെ ബിജു, പുത്തലത്ത് ദിനേശന്‍, കെ.കെ ജയചന്ദ്രന്, ആനാവൂര്‍ നാഗപ്പന്‍ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി തുടരും.
മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി സഹദേവന്‍, എം.എം മണി, കെ ജെ തോമസ്, എം ചന്ദ്രന്‍, കെ അനന്ത ഗോപന്‍, ആര്‍ ഉണ്ണികൃഷ്‌ണപിള്ള, സി പി നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കിയിട്ടുണ്ട്. 12 ആളുകളെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് നീക്കിയത്. 75 വയസെന്ന പ്രായപരിധി കര്‍ശനമാക്കിയാണ് സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയത്.
88 പേരടങ്ങുന്ന സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങളുണ്ട്. എ.എ റഹീം, സി.വി വര്‍ഗീസ്, വി.പി സാനു, ചിന്ത ജെറോം, എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ്‌ബാബു, പനോളി വത്സന്‍, രാജു എബ്രഹാം, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു എന്നിവരാണ് സമിതിയിലെ പുതുമുഖങ്ങള്‍. വി.എസ് അച്യുതാനന്ദന്‍ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.
സംസ്ഥാന സമിതിയില്‍ 13 വനിതകളാണുള്ളത്. 17 അംഗ സെക്രട്ടറിയറ്റിനേയും അഞ്ച് അംഗ കണ്‍ട്രോള്‍ കമീഷനെയും തെരഞ്ഞെടുത്തു.
പ്രത്യേക ക്ഷണിതാക്കളായി വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി എന്നിവരെയും ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെയും തെരഞ്ഞെടുത്തു.
എന്‍ ചന്ദ്രന്‍ കണ്‍വീനറായി കെ വി അബ്‌ദുള്‍ ഖാദര്‍, സി അജയകുമാര്‍, എസ് ജയമോഹന്‍, അഡ്വ. പുഷ്‌പദാസ് എന്നിവാരാണ് കണ്‍ട്രോന്‍ കമീഷനിലുള്ളത്.