തിരുവമ്പാടി: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സി.പി.എം ; മലയോര വികസന സമിതിയുമായി സഹകരിക്കാം -സി.പി.എം

കോഴിക്കോട്:തിരുവമ്പാടി സീറ്റിനെ ചൊല്ലി താമരശ്ശേരി രൂപതയും മലയോരവികസനസമതിയും ഉയര്‍ത്തിയ വിവാദത്തില്‍ നിന്നും വിജയം കൊയ്യാന്‍ സി.പി.എം . തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയാറാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയാറാണ്. സമിതിയുടെ വികാരം കൂടി പരിഗണിച്ചാകും തിരുവമ്പാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന താമരശേരി രൂപതയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും പി. മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ച്, മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി 2011ല്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി സി.പി.എം രംഗത്തെത്തിയത്. തിരുവമ്പാടിയില്‍ താമരശേരി രൂപത പിന്തുണക്കുന്ന മലയോര വികസന സമിതിയുമായി രൂപം കൊള്ളുന്ന ധാരണ വഴി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നേട്ടം കൈവരിക്കാമെന്നാണ് സി.പി.എം വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയോര വികസന സമിതി നേതാക്കള്‍ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലീഗ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മലയോര വികസന സമിതി ആവര്‍ത്തിച്ചു. കത്ത് പുറത്തായ സംഭവത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടിയേറ്റ കര്‍ഷകരിലുണ്ടായ വികാരം കണക്കിലെടുത്ത് 2016ല്‍ സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്നാണ് കുഞ്ഞാലിക്കുട്ടി കൈമാറിയ കത്തിലെ ചുരുക്കം. പകരം കോണ്‍ഗ്രസിന്‍െറ മറ്റൊരു സീറ്റ് ലീഗിന് നല്‍കണമെന്നും കത്തിലുണ്ട്. കത്ത് 2011 മാര്‍ച്ച് 30നാണ് ഉമ്മന്‍ചാണ്ടിക്ക് കൈമാറിയത്.

Top