കൂത്തുപറമ്പ് പാതിരിയാട് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പാതിരിയാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് മരിച്ചത്.വാളാങ്കിച്ചാലില്‍ ഇന്നു രാവിലെയാണ് അക്രമം നടന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമത്തിനു പിന്നില്‍ പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. പാതിരിയാട് സി.പി.എം -ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു