കൂത്തുപറമ്പ്: കൂത്തുപറമ്പ്: സി.പി.എം പ്രവര്‍ത്തകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കൈതേരി ആറങ്ങാട്ടേരി സ്വദേശി അനൂപ് നാരായണനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൂത്തുപറമ്പ്-നിടുംപൊയില്‍ റോഡില്‍ പാലായി വളവിലാണ് അക്രമം നടന്നത്. . പന്ത്രണ്ടോളം വരുന്ന സായുധ ആര്‍എസ്എസ് സംഘമാണ് അനൂപിനെ ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. കൂത്തുപറമ്പ് ടൗണില്‍ ഓട്ടോ ഡ്രൈവറായ അനൂപ് യാത്രക്കാരുമായി ചിറ്റാരിപ്പറമ്പ് ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു സംഭവം. യാത്രക്കാരായ മൂന്നുപേരും ഓടിരക്ഷപ്പെട്ടു. പതിയിരിക്കുകയായിരുന്ന സംഘം ചാടിവീഴുകയും വടിവാളും ആണിപിടിപ്പിച്ച സ്റ്റീല്‍പൈപ്പും കൊണ്ടും ശരീരമാസകലം കുത്തിയും വെട്ടിയും ആക്രമിക്കുകയുമായിരുന്നു. അനൂപിന്റെ തലക്കും കൈകാലുകള്‍ക്കും മാരകമായ പരിക്കുകളേറ്റു. സഹകരണ ആശുപത്രിയില്‍ അനൂപിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രദേശത്ത് ആര്‍എസ്എസ് ആക്രമണം പതിവാകുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ഞായറാഴ്ച രാത്രി ആറങ്ങാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ സജീവനെ ഒരു സംഘം ആക്രമിച്ചുപരിക്കേല്‍പിച്ചിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.