നേതാക്കള്‍ക്കെതിരെയുള്ള നടപടിക്കെതിരെ തൊടുപുഴ സിപിഎമ്മില്‍ കലാപം; പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

തൊടുപുഴ: സിപിഎം നേതാക്കളെ പുറത്താക്കിയ നടപടി അംഗീകരിക്കാതെ പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി. തൊടുപുഴ ഏരിയാ സെക്രട്ടറിയെയും കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തിയ പാര്‍ട്ടിനടപടിക്കെതിരെയാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരസ്യ പ്രതിഷേധമരങ്ങേറിയത്.

മേഖലയില്‍ നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആര്‍. സോമന്‍, ഏരിയാ കമ്മിറ്റി അംഗം കെ.എം. ബാബു എന്നിവരെ തരംതാഴ്ത്താനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇന്നലെ ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നു പാര്‍ട്ടിക്കൊടികളുമായി ഗാന്ധി സ്‌ക്വയറിലേക്കു പ്രകടനം നടത്തിയത്. വിമതപക്ഷത്തില്‍പെട്ടവരാണു പ്രകടനത്തില്‍ പങ്കെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ സെക്രട്ടേറിയറ്റ് നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. പ്രകടനത്തിനായി ഏരിയാ കമ്മിറ്റി ഓഫിസില്‍നിന്നു പാര്‍ട്ടി കൊടികള്‍ എടുക്കാന്‍ അനുവദിക്കാതിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായിയെ പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു വിഭാഗീയതയുടെ പേരില്‍ സോമനും ബാബുവിനുമെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണി, ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം.

ഈ നടപടി അംഗീകാരത്തിനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു സമര്‍പ്പിച്ചിരിക്കുകയാണ്. ചിറ്റൂര്‍ ലോക്കല്‍ കമ്മിറ്റികളിലേക്കാണു സോമനെയും ബാബുവിനെയും തരംതാഴ്ത്തിയിരിക്കുന്നത്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയെയും ജില്ലാ സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞദിവസം നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അതേസമയം, ടി.ആര്‍. സോമനെ അനുകൂലിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെക്കുറിച്ച് അറിയില്ലെന്നു ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു.

Top