സിപിഎം വീണ്ടും ചൈന്നീസ് ചാരൻമാരായി: ഇത്തവണ വിവാദത്തിനു തുടക്കമിട്ടത് ബിജെപി കേരള ഘടകം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വരാൻ പോകുന്ന ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇന്ത്യയിൽ നിർമ്മിച്ച മധുരപലഹാരങ്ങളും പടക്കങ്ങളും മാത്രം ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി സൂചിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ സ്വന്തം ഉത്പന്നങ്ങൾ നമ്മൾ ഉപയോഗിക്കുന്നതുവഴി നമ്മുടെ രാജ്യത്തെ ലോക രാഷ്ട്രങ്ങളിൽ മുൻ പന്തിയിൽ എത്തിക്കാം എന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തോടൊപ്പമാണ് ബിജെപിയുടെ പോസ്റ്റ്. ചൈനീസ് പക്ഷപാതികളായ കേരളത്തിലെ ഭരണ വർഗ്ഗം ഒരു പക്ഷേ ഇത് ചെവിക്കൊള്ളണമെന്നില്ല എന്നും ഫേസ്ബുക്കിൽ പറയുന്നു.

നാം ചിലവഴിക്കുന്ന പണം നമുക്കെതിരെയുള്ള ആയുധമാക്കരുതെന്നും കേരള ജനതയോട് ബിജെപി അഭ്യർത്ഥിക്കുന്നു. ദേശസ്‌നേഹികളായ കേരളത്തിലെ ജനങ്ങൾ ഈ നിർദ്ദേശം അനുസരിക്കുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

Top