സിപിഎമ്മും ആര്‍എസ്എസും ഒരു പോലെ: വി.എം സുധീരന്‍

കോട്ടയം: സംഘപരിവാറും സിപിഎമ്മും തമ്മില്‍ ആശയപരമായ വ്യത്യാസം മാത്രമാണ് ഇപ്പോഴുള്ളതെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. രണ്ടു പാര്‍ട്ടികളുടെയും നയങ്ങള്‍ തമ്മില്‍ മാ്ത്രമാണ് വ്യത്യാസം. സംഘപരിവാറും സിപിഎമ്മും നടപടികളുടെയും അക്രമപ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നടന്ന യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍കിട പദ്ധതികള്‍ കൊണ്ടുവന്ന് കേരളത്തിന്റെ അടിസ്ഥാന വികസനം മുന്നോട്ട് കൊണ്ടുപോകാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ദേശീയ അടിസ്ഥാനത്തില്‍ മോദീ ഭരണത്തിന്റ കീഴില്‍ സംഘപരിവാര്‍ അവരുടെ സര്‍വ്വശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള വര്‍ഗീയ താണ്ഡവം നടത്തുകയാണ്. തങ്ങളുടെ നയങ്ങള്‍ക്കു വഴങ്ങാത്തവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നയമാണ് സംഘപരിവാര്‍ നടത്തുന്നത്. രാജ്യത്തുടനീളം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസും സംഘപരിവാറുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണകടനയുടെ അന്തസത്ത കാറ്റില്‍ പരിത്തിക്കൊണ്ട് ജനങ്ങളോടുള്ള ഉത്തരവാദിത്വം അവഗണിച്ചുകൊണ്ട് ഇരുണ്ട ഒരു കാലത്തേക്ക് ഇന്ത്യാരാജ്യത്തെ തിരിച്ചുകൊണ്ടു പോകാനുള്ള സംഘപരിവാര്‍ അജണ്ഡക്ക് കൂട്ട് നിക്കുകയാണ് നരേദ്ര മോദി. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ശബ്ദിച്ചിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പാവപ്പെട്ടവരെ വിസ്മരിച്ചുകൊണ്ട് അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായി അവര്‍ മുന്നോട്ട് പോകുന്നു. അവര്‍ കമ്യൂണിസം കൈവിട്ട് ക്രിമിനല്‍ സ്വഭാവത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
വര്‍ഗീയ തീവ്രതയുമായി സംഖപരിവാര്‍ മുന്നോട്ട് പൊകുമ്പോള്‍ ഇഷ്ടമില്ലാത്തവരെ ഉന്‍മൂലനാശം വരുത്തുമ്പോള്‍ സി.പിഎം അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഉന്‍മൂലനാശം വരുത്തുന്നു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന്റെ അലയടി ഇന്നും കരളത്തിലുണ്ട്. ജനങ്ങള്‍ക്ക് ബോധ്യപ്പെടാവുന്ന ഒരു വിശദീകരണം ഇന്നും സിപിഎം നേതൃത്വത്തിന് ആയിട്ടില്ല. ടി.പി. വധം ഇന്നും സിപിഎം. പ്രതിരോധത്തില്‍ ആക്കുന്നു. അക്രരാഷ്ട്രീയത്തിന്റെ വക്താക്കളായി എതിരാളികളെ നശിപ്പിക്കുക ജീവിക്കാന്‍ അനുവധിക്കാതിരിക്കുക അവരെ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാതിരിക്കുക എന്ന നയവുമായി പോകുന്ന സി.പി.എമും ബിജെപിയും സംഘപരിവാറും ആശയങ്ങളില്‍ വൈരുധ്യമുണ്ടെങ്കിലും പ്രവര്‍ത്തികളില്‍ സമാനതകളുള്ള സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം, കുമരകം, തിരുവാതുക്കല്‍, നീണ്ടൂര്‍, പ്രാവെട്ടം എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങളിലാണ് അദ്ദേഹം പ്രസംഗിച്ചത്. വിവിധ യോഗങ്ങളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, നന്ദിയോട് ബഷീര്‍, ബോബന്‍ തോപ്പില്‍, എം.പി. സന്തോഷ്‌കുമാര്‍, സനല്‍ കാണക്കാരി, വി.കെ. അനില്‍കുമാര്‍, പി.കെ. ഷാജി, കെ.ആര്‍. കര്‍ത്ത, കുഞ്ഞുമോന്‍ കെ. മേത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Top